INTERIOR OF THE EARTH

ഭൂമിയുടെ ഉളളറയിലുളള വിവരങ്ങളെക്കുറിച്ചുളള സ്രോതസ്സുകള്‍

ഭൂമിയുടെ റേഡിയസ് (ആരം) ഏകദേശം 6370 കി.മി. വരുന്നുണ്ട്.

ആര്‍ക്കും തന്നെ ഭൂമിയുടെ ഉളളറയിലേക്ക് നേരിട്ട് കടന്ന്‌ചെന്ന് നിരീക്ഷണം നടത്താനോ വസ്തുക്കള്‍ ശേഖരിക്കാനോ കഴിയുകയില്ല.

എങ്കിലും ഭൂമിയുടെ ഉളളറയില്‍ നിന്നു ലഭ്യമാകുന്ന വസ്തുക്കളെനേരിട്ടു നിരീക്ഷിച്ചും വിശകലനം ചെയ്തും കുറച്ചു വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.

 

1. Direct sources (പ്രത്യക്ഷ സ്രോതസ്സുകള്‍):

a) ലോകത്തിലെ ഏറ്റവും ആഴം കൂടിയ ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ്ണ ഖനികള്‍ക്കുപോലും 34 കിലോമീറ്റര്‍ താഴ്ചമാത്രമാണുളളത്.

b) Deep Ocean Drilling Projetc ലൂടെയും , Intergrated Ocean Drilling Project :6 to 12 Km drilling

Indirect Sources (പരോക്ഷ ശ്രോതസ്സുകള്‍)

1)ഭൂമിയുടെ ഉള്ളറയിലേയ്ക്കുള്ള ഖനന പ്രവര്‍ത്തനത്തിലൂടെ ഊഷ്മാവും, മര്‍ദ്ദവും, വസ്തുക്കളുടെ സാന്ദ്രതയും വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു.

2)ഉല്‍ക്കാശിലകള്‍ അന്തരീക്ഷത്തില്‍ നിന്ന് പതിച്ചത് പഠന വിധേയമാക്കി.

2)Gravity anomaly: ഭൂഗുരുത്വാകര്‍ഷണം, കാന്തിക മണ്ഡലം, സൈസ്മിക് ആക്റ്റിവിറ്റി എന്നീ പരോഷമാര്‍ഗ്ഗങ്ങള്‍ വിശകലനം ചെയ്ത് ഭൂമിയുടെ ഉളളറയുടെ പ്രത്യേകത എന്തെന്ന് നിര്‍ണ്ണയിക്കാവുന്നതാണ്.

വിവിധ അക്ഷാംശ മേഖലകളില്‍ ഭൂഗുരുത്വാകര്‍ഷണം ഒരേ പോലെയല്ല.

ധ്രുവപ്രദേശങ്ങളില്‍ ഗുരുത്വാകര്‍ഷണം കൂടുതലും ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ കുറവുമായിരിക്കും.

വസ്തുക്കളുടെ പിണ്ഡത്തിനനുസരിച്ചും ഗ്രാവിറ്റി മൂല്യം വ്യത്യാസപ്പെട്ടിരിക്കും.

ഭൗമാന്തര്‍ വസ്തുക്കളുടെ അസന്തുലിതമായ വിതരണവും ഈ മൂല്യത്തെ സ്വാധീനിക്കാറുണ്ട്.

പലപ്രദേശങ്ങളില്‍ പല ഘടകങ്ങള്‍ ഗുരുത്വാകര്‍ഷണ അളവിനെ സ്വാധീനിക്കുന്നതാണ്. പ്രത്യക്ഷ മൂല്യത്തില്‍ നിന്നുളള വ്യതിയാനത്തെയാണ് gravity anomaly എന്നുപറയുന്നത്.

Earthquakes (ഭൂകമ്പങ്ങള്‍)

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടിട്ടുള്ള ഉഗ്രമായ ഭൂകമ്പങ്ങള്‍ ജീവനും, വസ്തുവകകള്‍ക്കും വളരെയേറെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

ദൈവകോപത്തിന്റെയോ, പ്രകൃതിക്ഷോഭത്തിന്റെയോ ഫലമായി നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ളതായി പ്രാചീനചരിത്രരേഖകളില്‍ പറയുന്നുണ്ട്.

എന്നിരുന്നാലും ഭൂഗര്‍ഭശാസ്ത്രജ്ഞരുടെയും, ഭൂമി ശാസ്ത്രകാരന്‍മാരുടേയും നേതൃത്വത്തില്‍ ഭൂകമ്പങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം ആരംഭിച്ചിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ളൂ.

 General Concept About the Earthquakes (ഭൂകമ്പത്തെക്കുറിച്ചുള്ള പൊതുധാരണ)   

സ്വാഭാവിക കാരണം മൂലം ഭൗമാന്തര്‍ ഭാഗത്ത് അനുഭവപ്പെടുന്ന അസ്വാസ്ഥ്യങ്ങളാണ് ടെക്‌ടോണിക് ചലനമായ ഭൂമികുലുക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വ്യത്യസ്ത തീവ്രതയില്‍ ഭൂവല്‍ഭാഗങ്ങള്‍ അല്‍പസമയം പ്രകമ്പനം കൊള്ളുന്നു.

താത്കാലിക പ്രതിഭാസമെന്നോണം, ദ്രുതചലനങ്ങളോ പരിമിതമായ പ്രദേശത്തുനിന്ന് ഉല്‍ഭവിച്ച ഭുചലനങ്ങളുടെ ശൃംഖല തന്നയോ ആവാം ഇത്.

തുടര്‍ന്ന് ഉത്ഭവകേന്ദ്രത്തില്‍ നിന്ന് വിവിധ ദിശയിലേക്ക് ഭൂചലനം വ്യാപിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000 ത്തില്‍ അധികം ഭൂചലനങ്ങള്‍ ഓരോ വര്‍ഷവും അനുഭവപ്പെടുന്നുണ്ട്.

ഓരോ മണിക്കൂറിലും വ്യത്യസ്ത തീവ്രതയില്‍ ഒരു ഭൂചലനമെങ്കിലും വര്‍ഷവും അനുഭവപ്പെടുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭൂമി തുടര്‍ച്ചയായി വിറച്ചുകൊണ്ടിരിക്കുന്ന ഗ്രഹമാണ്.

 

Seismology (സിസ്‌മോളജി) :

ഭൂകമ്പങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ശാസ്ത്രീയമായ ശാഖയാണ് Seismology .
ഭൂകമ്പം’ എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് പദമായ സീസ്‌മോസില്‍ നിന്നാണ് ഈ വാക്കിന്റെ ആവിര്‍ഭാവം.
‘സീസ്‌മോഗ്രാഫ് ‘ (Seismograph) എന്ന ഉപകരണത്തിന്റെ സഹായത്താലാണ് ഭൂകമ്പചലനങ്ങള്‍ രേഖപ്പെടുത്താറുള്ളത്. Richter scale എന്ന ഏകകം ഉപയോഗിച്ചാണ് ഭൂകമ്പത്തിന്റെ magnitude scale അളക്കുന്നത്.
ഇറ്റാലിയന്‍ സൈസ്‌മോളജിസ്റ്റിന്റെ ഓര്‍മ്മയ്ക്കാണ് Richter scale എന്ന നാമകരണം.

ഭൂകമ്പത്തിന്റെ തീവ്രത ഭൂകമ്പമാപിനിയില്‍ കാണക്കാക്കുന്നതിന് 12 പോയിന്റുള്ള സ്‌കെയില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ആദ്യത്തെ 4 പോയിന്റുകള്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ വളരെ ദുര്‍ബ്ബലമാണ്.
ഇത്തരം ചലനങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങളും കുറവായിരിക്കും.

തുടര്‍ന്നങ്ങോട്ട് രേഖപ്പെടുത്തുന്ന ഓരോ പോയിന്റും മാരകപ്രഹരശേഷിയുള്ള ഭൂകമ്പങ്ങളെയാണ് സൂചിപ്പിക്കുന്നത്.

8 മുതല്‍ 12 വരെ പോയിന്റില്‍ വന്‍ കെട്ടിടങ്ങള്‍ നിലംപതിക്കുകയും, വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും ചെയ്യുന്നു.

മാത്രമല്ല, ഭൂനിരപ്പില്‍ തന്നെ ഇത്തരം ഭൂകമ്പങ്ങള്‍ വ്യതിയാനം വരുത്തുന്നു.

Seismic Focus & Epicentre (ഭൂകമ്പമാപിനിയും, അധികേന്ദ്രവും) :

ഭൂകമ്പങ്ങള്‍ക്ക് കാരണമായ ഉള്ളറയിലെ ചലനകേന്ദ്രത്തെ ഭൂകമ്പനാഭി (Seimic Focus) എന്ന് വിളിക്കുന്നു.

അവ ഒന്നിടവിട്ടാകുമ്പോള്‍ ഹൈപ്പോ സെന്റര്‍ എന്നപേരില്‍ അറിയപ്പെടുന്നു.

ഭൂകമ്പനാഭി ഏകദേശം 50-100 കിലോ മീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുത്. എന്നാല്‍ ഇതിലും താഴെയായി ഭുകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്.

ഭൂകമ്പത്തിന്റെ ഉല്‍ഭവകേന്ദ്രത്തില്‍ ഭൂകമ്പത്തിന്റെ തീവ്രത വളരെ കൂടുതലായിരിക്കും.

ഭൂകമ്പനാഭിക്ക് നേരെ മുകളില്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ബിന്ദുവിനെയാണ് അധികേന്ദ്രം (Epi centre) എന്ന് പറയുന്നത്.

ഭൗമോപരിതലത്തെ അധികേന്ദ്രസ്ഥാനത്ത് പ്രകമ്പനതീവ്രത കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ അധികേന്ദ്രത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് അതുകൊണ്ടാണ്.

 

Nature of Earth Quake Waves (ഭൂകമ്പതരംഗങ്ങളുടെ സ്വഭാവം)

ഭൂമിയുടെ ഉളളറയിലൂടെ കടന്ന് പോകുന്ന വ്യത്യസ്ത ഭൂകമ്പതരംഗങ്ങളുടെ പ്രത്യേകത മനസ്സിലാക്കി ഉളളറയുടെ സ്വഭാവത്തെക്കുറിച്ച് ചില നിഗമനങ്ങള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.

സീസ്‌മോഗ്രാമില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

1) Body Waves (ബോഡി തരംഗങ്ങള്‍): ഭൂകമ്പ നാഭിയില്‍ നിന്ന് ഉല്‍സര്‍ജിക്കുന്ന ഊര്‍ജ്ജം ഭൂമിയുടെ പ്രധാന ഭാഗങ്ങളിലേയ്ക്ക് പ്രവഹിക്കുന്നതിലൂടെ രൂപപ്പെടുന്ന ഊര്‍ജ്ജമാണിത്.

2)ബോഡി തരംഗങ്ങള്‍ രണ്ടുതരമുണ്ട്. 1) P-തരംഗങ്ങള്‍, 2) S-തരംഗങ്ങള്‍

 

1.Surface or Long Waves (പ്രതല തരംഗങ്ങള്‍ അഥവാ L തരംഗങ്ങള്‍)

ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങളാണ് പ്രതല തരംഗങ്ങള്‍. ഈ തരംഗങ്ങള്‍  കൂടുതല്‍ ആഴത്തില്‍ സഞ്ചരിക്കാറില്ല.
കുറഞ്ഞ വേഗതയിലാണ് പ്രതല തരംഗങ്ങള്‍ സഞ്ചരിക്കുന്നത്.
ജലത്തിന്റെ തിരമാലകളോട് സാദൃശ്യം.

2.(Secondary or Transverse or ‘S’ Waves)

മദ്ധ്യമ തരംഗങ്ങള്‍ അഥവാ തരംഗങ്ങള്‍ അഥവാ ‘S’ തരംഗങ്ങള്‍:
തരംഗദിശയ്ക്ക് ലംബതലത്തിലുളള ചലനത്തെ യാണ് മദ്ധ്യമ തരംഗങ്ങള്‍ സൂചിപ്പിക്കുന്നത്.

വളരെ കുറഞ്ഞ വേഗതയിലാണ് ഈ തരംഗങ്ങള്‍ സഞ്ചരിക്കാറുളളത്.

ഈ മേഖലയുടെ കുറഞ്ഞ സാന്ദ്രതയാണ് തരംഗവേഗത കുറയാന്‍ കാരണം.

ഇവ ഉളളറയുടെ നെടുകെ കടന്നു പോകുന്നതുകാരണം അനുപ്രസ്ഥ തരംഗങ്ങള്‍ എന്ന (Transverse) എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

മദ്ധ്യമ തരംഗങ്ങള്‍ ഭൂമിയുടെ അകക്കാമ്പിലേക്ക് തുളച്ചു കയറാറില്ല.

2900 കി.മീ.ന് അപ്പുറം ദ്രവാവസ്ഥയിലായതു കൊണ്ടാകാം ആ ഭാഗത്തുകൂടെ ഈ തരംഗങ്ങള്‍ സഞ്ചരിക്കാത്തത്.

3.Primary or Longitudinal or ‘P’  Waves  (പ്രാഥമിക തരംഗങ്ങള്‍ അഥവാ അനുദൈര്‍ഘ്യ തരംഗങ്ങള്‍ അഥവാ ‘P’ തരംഗങ്ങള്‍)

ഭൂമിയുടെ ഉളളറയിലെ അകക്കാമ്പിലൂടെ കടന്നു പോകുന്നതാണ് പ്രാഥമിക തരംഗങ്ങള്‍ (Primary Waves).
ഏറ്റവും വേഗത കൂടിയ ഭൂകമ്പ തരംഗങ്ങളാണിവ.
എന്നാല്‍ അകക്കാമ്പിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ തരംഗങ്ങളുടെ വേഗത കുറയുന്നുണ്ട്.
സാന്ദ്രത കൂടിയ ചുട്ടുപഴുത്ത കട്ടിയുളളദ്രാവകാവസ്ഥയിലായതാവാം ഇതിന് കാരണം.
പ്രാഥമിക തരംഗങ്ങള്‍ ഒഴിച്ച് മറ്റ് തരംഗങ്ങള്‍ ഒന്നും തന്നെ ഭൂമിയുടെ അകക്കാമ്പിലൂടെ കടന്ന്്് പോകാറില്ല.

ഉളളറയുടെ അന്തര്‍ അകക്കാമ്പ് (Inner Core) ചുട്ടുപഴുത്ത കട്ടി കൂടിയ ശിലാദ്രവരൂപവും ബാഹ്യ അകക്കാമ്പ് (Outer Core) ശിലാദ്രവ നിര്‍മ്മിതവുമാണെ് വിശ്വസിക്കാം.

ലാവാപ്രവാഹത്തിലൂടെയും മറ്റും വ്യത്യസ്ത ആഴങ്ങളില്‍ നിന്ന്്് പുറത്ത് വരുന്ന ശിലാവസ്തുക്കളുടെ അകത്തെ സാന്ദ്രതയെക്കുറിച്ച് ഏകദേശധാരണ നല്‍കുന്നുണ്ട്.

സൗരയൂഥകുടുംബത്തില്‍ നിന്ന് പൊട്ടിത്തെറിച്ചും അടര്‍ന്നും വിഴുന്ന ഉല്‍ക്കാശിലകളുടെ പ്രത്യേകതയും ഭൂമിയുടെ ഉളളറയുടെ ഘടന നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നുണ്ട്.

 

Emergence of shadow zone (നിഴല്‍ മേഖലയുടെ രൂപീകരണം):

ഭൂകമ്പതരംഗങ്ങള്‍ രേഖപ്പെടുത്താത്ത പ്രദേശങ്ങളാണ് നിഴല്‍ മേഖല (Shadow zone).

വ്യത്യസ്ത ഭൂകമ്പ നിഴല്‍ മേഖലകള്‍ ഉണ്ടെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

1. ഭൂകമ്പ നാഭിയില്‍ നിന്ന്105  ഡിഗ്രിയ്ക്കും 145 ഡിഗ്രിയ്ക്കും മധ്യേയുള്ളഭാഗം P-തരംഗങ്ങളുടെയും ട-തരംഗങ്ങളുടെയും നിഴല്‍ മേഖലയാണ്.

2. ഭൂകമ്പ നാഭിയില്‍ നിന്ന്  105ഡിഗ്രി അകലത്തിലുള്ള ഏതെങ്കിലും ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സൈസ്‌മോ ഗ്രാമില്‍  P-തരംഗങ്ങളുടെയും S-തരംഗങ്ങളുടെയും പ്രവാഹം രേഖപ്പെടുത്തിയിരിക്കും.

105 ഡിഗ്രിയ്ക്ക് അപ്പുറം S-തരംഗങ്ങള്‍ എത്താറില്ല. S-തരംഗങ്ങളുടെ നിഴല്‍ മേഖല കൂടുതല്‍ വിസ്തൃതവും ഭൗമോപരിതലത്തിന്റെ 40% വും വരുന്നുണ്ട്.

 

Types of Earthquakes (വിവിധതരം ഭൂകമ്പങ്ങള്‍):

1.Tectonic Earthquakes (ടെക്‌ടോണിക് ഭൂകമ്പങ്ങള്‍): പ്രധാനപ്പെട്ട ഭൂകമ്പങ്ങള്‍ എല്ലാം തന്നെ ഭൂവല്‍ക്ക ചലനങ്ങളുമായി ബന്ധപ്പട്ടവയാണ്.

2.ഭൗമാന്തര്‍ ചലനങ്ങളുമായി ബന്ധപ്പെട്ട ഭൃംശന (Faulting) പ്രക്രിയയിലൂടെയാണ് പ്രധാനപ്പെട്ട ഭൂചലനങ്ങള്‍ എല്ലാം സംഭവിക്കാറുള്ളതെന്ന് പറയാം.

3.വലിയ ശിലാപാളികള്‍ ലംബതലത്തിലോ തിരശ്ചീനതലത്തിലോ ഇളകി പ്രതിഷ്ഠിക്കുകയോ, ദുര്‍ബല പാളികള്‍ മുകളില്‍ നിന്നുള്ള അതിമര്‍ദ്ദം മൂലം തകര്‍ന്നടിയുകയോ ചെയ്യുമ്പോള്‍ ഇത്തരം ചലനങ്ങള്‍ സംഭവിക്കുന്നു.

2.Volcanic Earthquakes (അഗ്‌നി പര്‍വ്വത ഭൂചലനങ്ങള്‍):

ഭൗമാന്തര്‍ഭാഗത്തു നിന്ന്്് വലിയ തോതിലുള്ള ലാവാ പ്രവാഹങ്ങളിലൂടെയും ഭൂകമ്പങ്ങള്‍ അനുഭവപ്പെടാം.

അഗ്‌നി പര്‍വ്വതങ്ങള്‍ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരം ഭൂചലനങ്ങള്‍ പ്രധാനവും അനുഭവപ്പെടുന്നത്.
ശക്തമായ ലാവാ വിസ്‌ഫോടനം ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു.

 

3.Collapse Earth quakes:

ഖനന പ്രവര്‍ത്തനത്തിലൂടെ മേല്‍പ്പുരകള്‍ ചെറിയ മുഴക്കത്തോടെ തകര്‍ന്നുവീഴുന്നതാണ് Collapse Earth quakes.

4.Explosion Earth Quakes:

രാസവസ്തുക്കളുടെയൊ,ആണവസ്തുക്കളുടെയൊ, സ്‌പോടനത്തോടനുബന്ധിച്ച് ഭൂചലനങ്ങള്‍ ഉണ്ടാകുന്നതാണ് Explosion Earth quakes.

      

5.Reservoir induced earth quakes:

വലിയ ഡാമുകളുടെയും ജലസംഭരണിയുടെയും സാന്നിധ്യം പര്‍വ്വത ചരുവുകളിലും മറ്റും ഭൂചലനങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതാണ് Reservoir induced earth quakes.

 

 Effects of Earthquakes (ഭൂകമ്പത്തിന്റെ ഫലങ്ങള്‍)

Destructive Effects (വിനാശഫലങ്ങള്‍)

1. ഭൂകമ്പത്തെത്തുടര്‍ന്ന്‌ ഭൗമോപരിതലം തിരമാലകള്‍ പോലെ ഉയര്‍ന്നു പൊങ്ങാറുണ്ട്. ഭൂപ്രതലത്തില്‍ വിടവുകളും വിള്ളലുകളും സൃഷ്ടിക്കപ്പെടുന്നു.

2. ഭൂകമ്പങ്ങള്‍ മലയിടിച്ചിലിന് കാരണമാകുന്നു. ഇതേത്തുടര്‍ന്ന് പര്‍വ്വത തടാകങ്ങള്‍ രൂപപ്പെടാറുണ്ട്.

3. ഭൗമോപരിതലപാളികള്‍ തകര്‍ന്നടിയുന്നതിലൂടെ നദികള്‍ ഗതി മാറി ഒഴുകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാറുണ്ട്.

4.സമുദ്രത്തിന്റെ അടിത്തട്ടില്‍ ഭൂചലനം അനുഭവപ്പെടുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്. പസഫിക് സമുദ്രത്തിലെ സുനാമികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കടല്‍ത്തിരമാലകള്‍ ഈ രീതിയില്‍ രൂപപ്പെടുന്നതാണ്.

         

5.കെട്ടിടങ്ങളും മറ്റും തകര്‍ന്നു വീണ് ജീവനും സ്വത്തിനും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നു. മാത്രമല്ല റോഡുകളും, റയില്‍വെ ലൈനുകളും തകര്‍ക്കപ്പെടുന്നു.

6.ഭൂകമ്പത്തെ തുടര്‍ന്ന്‌ വൈദ്യുതികമ്പിയും മറ്റും പൊട്ടി വീണ് നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Constructive Effects (ക്രിയാത്മക ഫലങ്ങള്‍)

1. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ പുത്തന്‍ കടല്‍തീരങ്ങള്‍ ഉയര്‍ന്നു പൊങ്ങി കാലക്രമേണ ഫലഭൂയിഷ്ടമായ കാര്‍ഷികപ്രദേശങ്ങളായി മാറുന്നുണ്ട്.

2.കടല്‍തീരങ്ങള്‍ മുങ്ങിത്താഴന്ന്് ഉള്‍ക്കടലുകളും, കടലിടുക്കുകളും മറ്റും സൃഷ്ടിക്കപ്പെടുന്നു.

തുറമുഖങ്ങളുടെയും അഴിമുഖങ്ങളുടെയും സൃഷ്ടിക്കും, വികസനത്തിനും ഇത് കരണമാകുന്നു.

3.ഭൃംശമേഖലയിലൂടെ ഭൂഭാഗങ്ങള്‍ താഴ്ന്നിറങ്ങി തടാകങ്ങള്‍ രൂപപ്പെടുന്നു

4. സിയാല്‍, സൈമ പാളികളുടെ ക്രമീകരണത്തിലൂടെ മടക്കു പര്‍വ്വതങ്ങള്‍ ഉയര്‍ത്തപ്പെടാറുണ്ട്.

 

World Earthquake Zones (ലോകത്തിലെ ഭൂകമ്പബാധിത മേഖലകള്‍)

പസഫിക് വൃത്ത മേഖലയിലും, മദ്ധ്യപര്‍വ്വത മേഖലയിലുമാണ് ഇവ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
1. Circum Pacific Belt (പസഫിക് വൃത്ത മേഖല): ചിലി, കാലിഫോര്‍ണിയ, അലാസ്‌ക, ജപ്പാന്‍, ഫിലിപ്പീന്‍സ്, ന്യൂസിലാന്റ്, മദ്ധ്യ സമുദ്ര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചെറുതും, വലുതുമായ ഭൂകമ്പങ്ങള്‍ അനുഭവപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

2. Mid Mountain Zone (മദ്ധ്യ പര്‍വ്വത മേഖല):

മെക്‌സിക്കോയില്‍ നിന്ന്‌ ആരംഭിച്ച് ഭൂമദ്ധ്യരേഖയ്ക്ക് സമാന്തരമായി ഈ മേഖല കടന്നു പോകുന്നു

അറ്റ്‌ലാന്റിക് സമുദ്രം, മെഡിറ്ററേനിയന്‍കടല്‍, ആല്‍പൈന്‍ കാക്കസസ് മലനിരകള്‍. ഹിമാലയന്‍ പര്‍വ്വതങ്ങള്‍, സമീപസ്ഥപ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെയാണ് ഈ മേഖല കടന്നു പോകുന്നത്.

 

Structure of the  Earth (ഭൂമിയുടെ ഘടന)

ഉളളറയിലെ ഊഷ്മാവ്, മര്‍ദ്ദം, സാന്ദ്രത, ശിലാധാതുക്കള്‍, തരംഗങ്ങളുടെ പ്രത്യേകതകള്‍ തുടങ്ങിയ വ്യത്യസ്ത സ്വാഭാവ സവിശേഷതകള്‍ക്കനുസരിച്ച് വിവിധ മേഖലകളായി ഉളളറയെ തരം തിരിച്ചിരിക്കുന്നു.

 

1.Crust (ഭൂവല്‍ക്കം):

ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന മണ്ഡലമാണ് ഭൂവല്‍ക്കം.
ഭൂമിയുടെ ആകെ വ്യാപ്തത്തിന്റെ 0.5% മാത്രമാണ് ഈ പാളിയ്ക്കുളളത്.

ഭൂവല്‍ക്കത്തിന്റെ കനം കരഭാഗങ്ങളിലും, കടല്‍ഭാഗങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.

സമുദ്രാന്തര്‍ഭാഗത്തെ ഭൂവല്‍ക്കത്തിന് ഏകദേശം 5കി.മീഉം, ഭൂഖണ്ഡാന്തരഭാഗത്തിന് ഏകദേശം 30 കി മീ വരെ താഴ്ചയാണ് ഉളളത്.

ഭൂഖണ്ഢാന്തര ഭൂവല്‍ക്കത്തിന് പര്‍വ്വത ഭാഗങ്ങളില്‍ ആഴത്തിന്റെ വ്യാപ്തി വളരെ വലുതാണ്.

ഹിമാലയന്‍ പര്‍വ്വത നിരകളില്‍ ഇവയുടെ ആഴം 70 കി.മീ. വരുുണ്ട്. 3 g/cm3 സാന്ദ്രതയുളള ഭാരമേറിയ ശിലകളാല്‍ നിര്‍മ്മിതമാണിവ. സമുദ്രാന്തര്‍ ഭൂവല്‍ക്കം ബസാള്‍ട്ട് ശിലകളാല്‍ നിര്‍മ്മിതമാണ്.

സമുദ്രാഭൂവല്‍ക്കത്തിലെ വസ്തുക്കളുടെ ശരാശരി സാന്ദ്രത 2.7 g/cm2 വരുന്നുണ്ട്.

2.Mantle (ബഹിരാവരണം):

ഭൂവല്‍ക്കത്തിന് തൊട്ട്‌ താഴെയുളള രണ്ടാമത്തെ പാളിയാണ് ബഹിരാവരണം അഥവാ മാന്റില്‍ (Mantle).

ഭൂമിയുടെ ആകെ വ്യാപ്തത്തിന്റെ 16% വരും ഇത്. 2900 കി.വരെ ആഴത്തില്‍ മാന്റില്‍ സ്ഥിതി ചെയ്യുന്നു.

100-400 കി.മീ. ആഴത്തിലുളള മാന്റിലിന്റെ മേല്‍ഭാഗമാണ്  Asthenosphere ( 10-200 KM thickness).

Asthonm  എന്ന വാക്കിന്റെ അര്‍ത്ഥം ദുര്‍ബലം എന്നാണ്.  ഇവിടത്തെസാന്ദ്രത 3.4 g/cm3 വരുന്നു­­ണ്ട്‌­ (upto 400 km- during volcanic eruption )

മാന്റിലിന്റെ താഴത്തെ അതിര്‍ വരമ്പിനെ ഗുട്ടന്‍ബര്‍ഗ്ഗ് വിച്ഛിന്നത (Gutten berg Discontinuity) എന്ന്‌ വിളിക്കുന്നു.

3.Core (അകക്കാമ്പ്):
മാന്റിലിന്റെ തൊട്ട്‌ താഴെയായി ഏറ്റവും അന്തര്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളിയാണ് അകക്കാമ്പ്(Core).
ഭൂമിയുടെ 2900 കി.മീ.മുതല്‍ 6300 കി.മീ.വരെ താഴ്ചയില്‍ ഇത് സ്ഥിതി ചെയ്യുന്നു.

ഇവിടത്തെ സാന്ദ്രത 5 g/cm3 വരുന്നുണ്ട്‌( mantle core area).

അകക്കാമ്പിന്റെ രണ്ടാമത്തെ മേഖലയായ അന്തര്‍ലോഹ അകക്കാമ്പ് 4980 കി.മീ. മുതല്‍ 6400 കി.മീ.വരെ താഴ്ചയില്‍ ഭൂമിയുടെ കേന്ദ്രസ്ഥാനം വരെ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ സാന്ദ്രത 13g/cm3 വരുന്നുണ്ട.്
ബാഹ്യലോഹ അകക്കാമ്പില്‍ നിക്കലും ഇരുമ്പിന്റെ അംശവുമടങ്ങിയ മേഖല നിഫി (Nife) എന്ന പേരിലാണ് അറിയപ്പെടുന്നത്.

 

Volcanoes (അഗ്‌നി പര്‍വ്വതങ്ങള്‍)

ഭൂമിയുടെ ഉള്ളറയില്‍ നിരവധി ശിലാദ്രാവകം ഉള്‍ക്കൊള്ളുന്ന മാഗ്മ അറകള്‍ ഉണ്ട്. ചുട്ടു പഴുത്ത ശിലാദ്രവമായ മാഗ്മ ഏതെങ്കിലും ദുര്‍ബ്ബല ഭാഗങ്ങളിലൂടെ പുറത്തേക്ക് വമിക്കുന്നു.

വലനം, ഭൃംശനം, ഖാദനം, വികാസം, സങ്കോചം എന്നിവ മൂലം ദുര്‍ബലമാകുന്ന ഭൗമാന്തര്‍ വിള്ളലുകളിലൂടെ മാഗ്മ പുറത്തേക്ക് പ്രവഹിക്കുന്നു.

ഇതാണ് Volcanoes (അഗ്‌നി പര്‍വ്വതങ്ങള്‍)

ലാവ (Lava)
നീരാവി, വാതകങ്ങള്‍, ശിലാദ്രവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ചുട്ടുപഴുത്ത മാഗ്മ, ഉയര്‍ന്ന തോതിലുള്ള ഊഷ്മാവും, മര്‍ദ്ദവും മൂലം ഭൂമിയുടെ ഉള്ളറയില്‍ നിന്ന് ഭൂവല്‍ക്കത്തിലെഏതെങ്കിലും വിടവുകളോ ദ്വാരങ്ങളോ വഴി ഉപരിതലത്തില്‍ എത്തുന്നു. മാഗ്മ ഭൗമോപരിതലത്തില്‍ എത്തുമ്പോള്‍ ലാവ (Lava) എന്ന പേരില്‍ അറിയപ്പെടുന്നു.

ഭൗമോപരിതലത്തില്‍ നിന്ന് ഭൂമിയുടെ ഉള്ളറയിലേക്ക് പോകുന്തോറും ഓരോ 35 മീറ്റര്‍ താഴുമ്പോഴും 10 ഡിഗ്രി C എന്ന നിരക്കില്‍ ഉ്യഷ്മാവ് വര്‍ദ്ധിക്കുന്നതായി ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
ഭൗമാന്തര്‍ ഭാഗത്തെ ബലമുള്ള കടുംശിലകള്‍പോലും അമിതചൂടും സമ്മര്‍ദ്ദവും മൂലം ദ്രവരൂപത്തിലായിരിക്കും കാണപ്പെടുക.

വിവിധ പാളികളില്‍ അനുഭവപ്പെടുന്ന ഊഷ്മാവിന്റെ വ്യത്യാസത്തിലും ശിലാമര്‍ദ്ധത്തിന്റെ അളവിനും അനുസരിച്ച് ഖരം, ദ്രവം, വാതകം എന്നീ മൂന്ന്‌  രൂപത്തിലുള്ള രാസവസ്തുക്കള്‍ കാണാറുണ്ട്.

ഭൂമിയുടെ ഉള്ളറയിലേക്ക് താഴ്ന്നിറങ്ങുന്തോറും ഉയര്‍ന്ന തോതിലുള്ള ഊഷ്മാവും, മര്‍ദ്ധവും മൂലം ഉരുകിയ ദ്രാവകാവസ്ഥയിലാണ് ശിലകള്‍ കാണപ്പെടുക. ഭൗമാന്തര്‍ഭാഗത്ത് കാണപ്പെടുന്ന ഇത്തരം ചുട്ടുപഴുത്ത ശിലാദ്രവമാണ് മാഗ്മ (Magma).

 

Volcanic Forms (അഗ്‌നി പര്‍വ്വത രൂപങ്ങള്‍)
അഗ്‌നി പര്‍വ്വത ഘടനയുമായി ബന്ധപ്പെട്ട്‌ താഴെപ്പറയുന്ന പദങ്ങള്‍ മനസ്സി ലാക്കേണ്ടതുണ്ട്.

1.Vent (അഗ്‌നി പര്‍വ്വത ദ്വാരം): ഭൂമിയുടെ ഉള്ളറയില്‍ നിന്ന് മാഗ്മ കടന്നു വരുന്ന പ്രവേശന വിദരമാണ് അഗ്‌നി പര്‍വ്വത ദ്വാരം (Vent).

മാഗ്മയുടെ പ്രാഥമിക നിര്‍ഗ്ഗമന മാര്‍ഗ്ഗമെന്നോ പ്രവേശന കവാടമെന്നോ ഇതിനെ പറയാം. ഇതിലൂടെ ശിലാദ്രാവകം, ചാരം, മാഗ്മ വാതകങ്ങള്‍ എന്നിവ പ്രവഹിക്കുന്നതാണ്.

    

2.Volcanic Cone (അഗ്‌നി പര്‍വ്വതകോണ്‍): അഗ്‌നി പര്‍വ്വത ദ്വാരത്തിനും മാഗ്മ കടന്നു വരുന്ന പൈപ്പിനും ചുറ്റുമായി ഖര രൂപത്തിലും ദ്രാവകരൂപത്തിലുമുള്ള ശിലാവസ്തുക്കള്‍ കുമിഞ്ഞ് കൂടാറുണ്ട്.
അവ തണുത്തുറയുമ്പോള്‍, അഗ്‌നി പര്‍വ്വത കോണ്‍ (Volcanic Cone) എന്ന പേരില്‍ അറിയപ്പെടുന്നു.

ചെറിയ ഖരവസ്തുക്കള്‍ അഗ്‌നി പര്‍വ്വത കോണിനു ചുറ്റും കുമിഞ്ഞ് കൂടി തണുത്തുറയുമ്പോള്‍ അതിനെ സിന്റര്‍ കോണ്‍ എന്ന് പറയുന്നു.

4. Crater (അഗ്‌നി പര്‍വ്വത മുഖം): അഗ്‌നി പര്‍വ്വത കോണിന്റെ മുകളിലായി ഭൗമോപരിതലത്തിനോട് ചേര്‍ന്ന് ഫണലിന്റെ ആകൃതിയില്‍ വശങ്ങളിലേക്ക് കുഴിഞ്ഞ് അഗ്‌നി പര്‍വ്വത മുഖത്തിലൂടെ മാഗ്മ കുതിച്ചുയര്‍ന്ന് പരിതലത്തിലൂടെ ഒഴുകുന്നു.
ലാവാ വിസ്‌പോടനത്തിന്റെ വ്യാപ്തിക്കനുസരിച്ച് അഗ്‌നി പര്‍വ്വത മുഖം വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇവയ്ക്ക് രണ്ടോ മൂന്നോ മീറ്റര്‍ മുതല്‍ കിലോമീറ്ററുകളോളം വിസ്തൃതിയുണ്ട്.

ഇത്തരം അഗ്‌നി പര്‍വ്വത മുഖത്ത് പിന്നീട് ജലം നിറഞ്ഞ് തടാകങ്ങള്‍ രൂപപ്പെടാറുണ്ട്.

ക്രാറ്റര്‍ തടാകങ്ങള്‍ (Crater Lakes) എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇത്തരം ക്രാറ്റര്‍ തടാകങ്ങള്‍ മനോഹര ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുന്നു.

മഹാരാഷ്ട്രയിലെ ലൂനാര്‍ തടാകം അഗ്‌നി പര്‍വ്വത മുഖ തടാകത്തിന് ഉദാഹരണമാണ്.

5.Sill and Dyke (സില്ലും, ഡൈക്കും): മാഗ്മ തിരശ്ചീനതലത്തിലുള്ള രണ്ട്കടും ശിലകള്‍ക്കിടയിലുള്ള വിടവിലൂടെ നുഴഞ്ഞു കയറി തണുത്തുറയാറുണ്ട്.
ഇതാണ് സില്‍ (Sill).

അഗ്‌നി പര്‍വ്വത പൈപ്പിലൂടെ മാഗ്മ മുകളിലേക്ക് പ്രവഹിക്കുമ്പോള്‍ വശങ്ങളിലേക്ക് തിരിഞ്ഞ് ഉപശാഖയായി ഭൗമോപരിതലത്ത് എത്താറുണ്ട്. ഇതാണ് ഡൈക്ക് (Dyke).

   

6.Lava Plateaus (ലാവാ പീഠഭൂമികള്‍): അഗനി പര്‍വ്വത മുഖത്തുകൂടെ ലാവാ ഭൗമോപരി തലത്തില്‍ വിസ്തൃതമായ പ്രദേശത്ത് പരന്നൊഴുകി ലാവാ പീഠഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നു.

 

Types of Volcanoes
(വിവിധ തരം അഗ്‌നി പര്‍വ്വതങ്ങള്‍)

അഗ്‌നി പര്‍വ്വതങ്ങളെ സ്‌പോടന രീതിക്കും, ലാവാ ഒഴുകുന്ന പ്രത്യേകതയ്ക്കും അനുസരിച്ച് തരം തിരിക്കാം .

1.Shield Volcanoes (ഷീല്‍ഡ് അഗ്‌നി പര്‍വ്വതങ്ങള്‍): ഭൂമിയിലെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വതങ്ങളാണ് ഇത്. ഹാവായ് അഗ്‌നിപര്‍വ്വതമാണ് ഷീല്‍ഡ് അഗ്‌നിപര്‍വ്വത ങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണം. ഭൂരിഭാഗവും ബസാള്‍ട്ട്‌ ശിലകളാല്‍ നിര്‍മ്മിതമാണിത്. ദ്രവരൂപത്തിലുള്ള ലാവയാണ് ഒഴുകുന്നത്. അഗ്‌നി പര്‍വ്വത മുഖത്ത് (vent) ജലം പ്രവേശിച്ചു കഴിഞ്ഞാല്‍ ഇവ സ്‌പോടനാത്മകമാണ്. മറിച്ചാണെങ്കില്‍ സ്‌പോടനാത്മകത താരതമ്യേന കുറവാണ്. അഗ്‌നി പര്‍വ്വത മുഖത്തുനിന്ന്‌ ലാവ പ്രവാഹം ഉണ്ടായി സിന്റര്‍ കോണ്‍ രൂപപ്പെടുന്നു.

2. Composite Volcanoes (കോമ്പോസിറ്റ് അഗ്‌നി പര്‍വ്വതങ്ങള്‍): ശക്തമായ സ്‌പോടനത്തിലൂടെ തുടര്‍ച്ചയായി അനുഭവപ്പെടുന്നതാണ് ഇത്തരം അഗ്‌നി പര്‍വ്വതങ്ങള്‍. ബസാള്‍ട്ടിനെക്കാളും ചൂടു കുറഞ്ഞതും ദ്രവാവസ്ഥയിലു മുള്ള ലാവയാണ് ഒഴുകുന്നത്. വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഇത്തരം അഗ്‌നി പര്‍വ്വത മുഖത്തു നിന്ന്‌ ധാരാളം ലാവ, വാതകങ്ങള്‍, ചാരം, ശിലാവസ്തുക്കള്‍ എന്നിവ പുറത്തേക്ക് വമിക്കുന്നതാണ്. ഇത്തരം വസ്തുക്കള്‍ അഗ്‌നി പര്‍വ്വത മുഖത്തിന് സമീപം വിക്ഷേപിച്ച് പാളി രൂപപ്പെടുന്നു. കോമ്പോസിറ്റ് അഗ്‌നിപര്‍വ്വതങ്ങളുടെ രൂപം ഇവ ആര്‍ജ്ജിക്കുന്നു.

3.Caldera (കാല്‍ഡെറകള്‍): വലുപ്പമേറിയ അഗ്‌നി പര്‍വ്വത മുഖങ്ങളെയാണ് കാല്‍ഡെറകള്‍ ( Caldera) എന്ന്‌ പറയുന്നത്. മഹാ വിസ്‌ഫോടനത്തില്‍ രൂപപ്പെടുന്ന ബ്രഹ്ത്ത് അഗ്‌നി പര്‍വ്വത മുഖങ്ങളെ കാല്‍ഡെറകള്‍ എന്ന്‌ പറയുന്നു. ഏറ്റവും വലിയ സ്‌പോടന പ്രക്രിയയിലൂടെ രൂപപ്പെടുന്ന അഗ്‌നി പര്‍വ്വതമാണ് കാല്‍ഡെറകള്‍.

 

4.Flood Basalt Provinces (പ്രളയ ബസാള്‍ട്ട്‌പ്രവശ്യകള്‍): വളരെ ദൂരം ഒഴുകുന്ന ദ്രാവകാവസ്ഥയിലുള്ള അഗ്‌നി പര്‍വ്വതമാണിത്. ചില രാജ്യങ്ങളുടെ ആയിരക്കണക്കിന് ച. കി.മീ. പ്രദേശങ്ങളില്‍ ലാവ പരന്ന് ഒഴുകിയിരിക്കുന്നു.

ഏകദേശം 50 മീ. വരെ കനത്തില്‍ ലാവ പ്രവാഹം ഉണ്ടാകാറുണ്ട്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന അഗ്‌നി പര്‍വ്വത പ്രളയ ബസാള്‍ട്ട്‌ മേഖലയായ ‘ഡക്കാ ട്രാപ്പ്‌സ്’ ഇതിന് ഉദാഹരണമാണ്.

5.Mid-Ocean Ridge Volcanoes (മധ്യസമുദ്രമേട് അഗ്‌നി പര്‍വ്വതങ്ങള്‍): സമുദ്ര മേഖലകളിലാണ് ഇത്തരം അഗ്‌നി പര്‍വ്വതങ്ങള്‍ ഉണ്ടാകുന്നത്. ഏകദേശം 70,000 കി.മി. ദൈര്‍ഘ്യത്തില്‍ എല്ലാ സമുദ്ര തടങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മധ്യ സമുദ്രമേട് അഗ്‌നി പര്‍വ്വത പ്രദേശം സ്ഥിതി ചെയ്യുന്നു. ഈ മേടിന്റെ (Ridge) മധ്യഭാഗത്ത് തുടര്‍ച്ചയായ ലാവാ പ്രവാഹം ഉണ്ടാകാറുണ്ട്.

   

6. BATHOLITHS
1) മാഗ്മ വസ്തുക്കള്‍ വലിയ അളവില്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ തണുക്കുന്നു. ഇവ വലിയ കമാനങ്ങള്‍ പോലെ കാണപ്പെടുന്നു. (2) മേല്‍മണ്ണ് നീക്കം ചെയ്യപ്പെടുമ്പോള്‍ ഇത്തരം കമാനാകൃതിയിലുളള പാറകള്‍ കാണപ്പെടാറുണ്ട്. കിലോമീറ്ററോളം നീളത്തില്‍ ഇവ കാണപ്പെടുന്നു. (3) ഗ്രാനൈറ്റ് ശിലകളാണിവ മാഗ്മഅറകളുടെ തണുത്തുറഞ്ഞ ഭാഗങ്ങളാണിവ.

   

7. LACOLITHS
ഭൂമിയുടെ അടിയില്‍ കമാനാകൃതിയില്‍ കാണപ്പെടുന്നു. നിരപ്പാര്‍ന്ന അടിത്തറയും പൈപ്പ് പോലുളള ഓവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കോമ്പോസിറ്റ് അഗ്നിപര്‍വ്വതത്തിന്റെ അഗ്നേയ രൂപങ്ങള്‍ പോലെ അവയിരിക്കുന്നു. വളരെ ആഴത്തിലാണ് സ്ഥിതിചെയ്യുന്നതെന്നുമാത്രം.

ഇവ ലാവയുടെ പ്രദേശിക സ്രോതസ്സാണ്. ഉപരിതലം വരെയും അവ കാണപ്പെടാം. കര്‍ണ്ണാടക പീഠഭൂമിയിലെ ഗ്രാനൈറ്റ് ശിലകള്‍ ഉദാഹരണം . ഇവയില്‍ പലതും ലാക്കോലിത്തുകള്‍ക്കോ, ബാത്തോലിത്തുകള്‍ക്കോ ഉദാഹരണങ്ങളാണ്.

8.LAPOLITHS

ലാവാ മുകളിലേക്ക് വരുമ്പോള്‍ ദുര്‍ബല ഭാഗങ്ങള്‍ എവിടെയൊക്കെയുണ്ടോ അവയിലൂടെയാണ് ഒരു ഭാഗം മാഗ്മ തിരശ്ചീനതലത്തിലേക്കു നീങ്ങുന്നത് വിവിധ ആകൃതിയില്‍ അവ അവിടെ തന്നെ വിശ്രമിക്കുന്നു. പിഞ്ഞാണ തളികപോലെ കോണ്‍ കേവ് രീതിയില്‍ ഉയര്‍ന്നു പൊങ്ങിയിരിക്കുന്ന ഭാഗത്തെയാണ്  Lapoliths എന്നു പറയുന്നത്.

9.PHACOLITHS

അന്തര്‍വേദശിലകളുടെ ചലനാത്മഭാഗം സിന്‍ഗ്ലൈകളുടെ അടിത്തട്ടിലോ ആന്റിക്ലൈയിനിന്റെ മുകളിലോ മടക്കുകളായിആഗ്നേയ ഭാഗങ്ങള്‍ രൂപപ്പെടുന്നു. മാഗ്മ  അറകളായി ഇവ അടിത്തട്ടില്‍ കാണപ്പെടുന്നു. (ഇവ പിന്നീട് ബാത്തോലിറ്റുകളായി മാത്രമെ വളര്‍ന്നു വരുന്നു.) ഇവയെയാണ്  Phacoliths എന്നു പറയുന്നത്.

World Distribution of Volcanoes (അഗ്‌നി പര്‍വ്വതങ്ങളുടെ ആഗോള വിതരണം)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് അഗ്‌നി പര്‍വ്വതങ്ങള്‍ ഉള്ളതില്‍ 500 എണ്ണവും സജീവ അഗ്‌നി പര്‍വ്വതങ്ങളാണ്. അഗ്‌നി പര്‍വ്വതങ്ങള്‍ എല്ലാം തന്നെ ചില പ്രത്യേക മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂചലനങ്ങളിലൂടെ ദുര്‍ബ്ബലമായ ശിലാശിഖരങ്ങളിലെ പ്രായം കുറഞ്ഞ മടക്കു  പര്‍വ്വതനിരകളിലാണ് ഭൂരിഭാഗം അഗ്‌നി പര്‍വ്വതങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താഴെപ്പറയുന്ന രണ്ട് പ്രധാനപ്പെട്ട മേഖലകളിലാണ് ഇവ വിന്യസിക്കപ്പെട്ടിരിക്കുന്നത്.

Circum Pacific Belt (പസഫിക് സമുദ്ര വൃത്തമേഖല):  അഗ്‌നി പര്‍വ്വത ങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണിത്. ഏഷ്യയിലേയും, അമേരിക്കയിലേയും പസഫിക് സമുദ്ര മേഖയ്ക്ക് ചുറ്റുമായി ഈ പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നു. ധാരാളം സജീവ അഗ്‌നി പര്‍വ്വതങ്ങള്‍ ഈ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ളതിനാല്‍ അഗ്‌നി വളയം (Ring of Fire) എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.

തെക്കേ അമേരിക്കയിലെ അഗ്‌നി പര്‍വ്വത ദ്വീപുകളില്‍ നിന്ന്‌ ആരംഭിച്ച് മധ്യഅമേരിക്കയിലെ ആര്‍മിന്‍ഡ പര്‍വ്വതങ്ങള്‍, മെക്‌സിക്കോ, യു.എസ്.ഏ. യിലെ റോക്കീസ് പര്‍വ്വതത്തിന്റെ പശ്ചിമ ഭാഗം, കാനഡ, അലാസ്‌ക എന്നീ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യു.എസ്. ഏയിലും, കാനഡയിലും വളരെക്കുറച്ച് അഗ്‌നി പര്‍വ്വതങ്ങളേ  ഉള്ളൂ എങ്കിലും നിര്‍ജ്ജീവ അഗ്‌നി പര്‍വ്വതങ്ങളുടെ സാന്നിദ്ധ്യമുണ്ട്. അലാസ്‌കയിലും, അലീഷ്യന്‍ ദ്വീപുകളിലും നിര്‍ജ്ജീവ  അഗ്‌നി പര്‍വ്വതങ്ങള്‍ പുനര്‍ജനിക്കാറുണ്ട്. പസഫിക് സമുദ്രത്തിന്റെ പശ്ചിമ ഭാഗത്തെ കാംചട്ട്കാ, കുറിലി ദ്വീപുകള്‍, ജപ്പാന്‍, തായ്‌വാന്‍, ഫിലിപ്പീന്‍സ് ദ്വീപുകള്‍, ന്യൂഗിനിയ, ന്യൂസിലാന്‍ഡിലെ ഹെഡ്രൈഡ്‌സ് എന്നിവിടങ്ങളിലും ഈ മേഖല വ്യാപിച്ച് കിടക്കുന്നുണ്ട്.     തെക്കേ അമേരിക്കയിലെ അഗ്‌നി പര്‍വ്വത ദ്വീപുകളില്‍ നിന്ന്‌ ആരംഭിച്ച് മധ്യഅമേരിക്കയിലെ ആര്‍മിന്‍ഡ പര്‍വ്വതങ്ങള്‍, മെക്‌സിക്കോ, യു.എസ്.ഏ. യിലെ റോക്കീസ് പര്‍വ്വതത്തിന്റെ പശ്ചിമ ഭാഗം, കാനഡ, അലാസ്‌ക എന്നീ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യു.എസ്. ഏയിലും, കാനഡയിലും വളരെക്കുറച്ച് അഗ്‌നി പര്‍വ്വതങ്ങളേ  ഉള്ളൂ എങ്കിലും നിര്‍ജ്ജീവ അഗ്‌നി പര്‍വ്വതങ്ങളുടെ സാന്നിദ്ധ്യമുണ്ട്. അലാസ്‌കയിലും, അലീഷ്യന്‍ ദ്വീപുകളിലും നിര്‍ജ്ജീവ  അഗ്‌നി പര്‍വ്വതങ്ങള്‍ പുനര്‍ജനിക്കാറുണ്ട്. പസഫിക് സമുദ്രത്തിന്റെ പശ്ചിമ ഭാഗത്തെ കാംചട്ട്കാ, കുറിലി ദ്വീപുകള്‍, ജപ്പാന്‍, തായ്‌വാന്‍, ഫിലിപ്പീന്‍സ് ദ്വീപുകള്‍, ന്യൂഗിനിയ, ന്യൂസിലാന്‍ഡിലെ ഹെഡ്രൈഡ്‌സ് എന്നിവിടങ്ങളിലും ഈ മേഖല വ്യാപിച്ച് കിടക്കുന്നുണ്ട്.

 2. Midþ Continental Belt or Mid þ World Mountain Belt  (ഭൂഖണ്ഡാന്തര മദ്ധ്യമേഖല അഥവാ മദ്ധ്യ ആഗോള പര്‍വ്വത മേഖല)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മടക്കു പര്‍വ്വത നിരകള്‍, ആല്‍പൈന്‍ ഹിമാലയ പര്‍വ്വതം എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ മേഖല കേന്ദ്രീകരിച്ചിരിക്കുന്നത്.  ഇതിന്റെ ചെറിയൊരു ശാഖ അറ്റാലാന്റിക് സമുദ്രത്തിലെ വെസ്റ്റ് ഇന്‍ഡീസ് തീരം, ചെങ്കടല്‍ തീരം, പൂര്‍വ്വ ആഫ്രിക്ക, പൂര്‍വ്വ അറ്റലാന്റിക് സമുദ്രത്തിലെ അസോറസ്, കാനറീസ് എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ട്. ഈ മേഖലയില്‍ തുടര്‍ച്ചയായി അഗ്നി പര്‍വ്വത സ്‌ഫോടനങ്ങള്‍ അനുഭവപ്പെടാറില്ലെങ്കിലും, പ്രധാനപ്പെട്ട ചില അഗ്നി പര്‍വ്വതങ്ങള്‍ ഇവിടെയാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.

Activity : Locating and Epicentre (പ്രവര്‍ത്തനം : എപ്പി സെന്ററിന്റെ സ്ഥാന നിര്‍ണ്ണയം)

 

ഇതിന് നമുക്ക് ‘പി’ തരംഗങ്ങളും ‘എസ്’ തരംഗങ്ങളും കടന്ന് ഒരു വലയം രേഖപ്പെടുത്താന്‍ കഴിയുന്ന മൂന്ന് സൈസ്‌മോഗ്രാഫ് സ്റ്റേഷനുകള്‍ ആവശ്യമാണ്.

 

Procedure (രീതികള്‍)

1.മൂന്ന്‌ ഭൂകമ്പ ബാധിത കേന്ദ്രങ്ങളില്‍ നിന്നും ‘പി’ തരംഗങ്ങളും ‘എസ്’ തരംഗങ്ങളും കടന്നു വരുന്ന സമയം കണ്ടെത്തുക

2.ഓരോ സ്റ്റേഷനിലെയും ‘പി’ തരംഗങ്ങളുടേയും ‘എസ്’ തരംഗങ്ങളുടേയും ആഗമനത്തിനിടക്കുളള സമയ വ്യത്യാസം കണക്കാക്കുക.ഇതിനെയാണ് Time laഴ എന്നു പറയുന്നത് (ഫോക്കസില്‍ നിന്ന്‌ സൈസ്‌മോഗ്രാഫിലേക്കുളള  ദൂരവുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന നിയമം –  Time lag ന്റെ ഓരോ സെക്കന്റിലും ഭൂമികുലുക്കം  നമ്മില്‍ നിന്ന്‌ 8 കി.മീ. അകലെയാണെന്നു പറയാം.

3. മുകളിലെ നിയമമനുസരിച്ച് Time Lag   നെ ദൂരത്തിലേക്ക് മാറ്റുക

4. മാപ്പില്‍ സൈസ്‌മോഗ്രാഫ് സ്റ്റേഷനുകള്‍ അടയാളപ്പെടുത്തുക

5. വൃത്തങ്ങള്‍ വരയ്ക്കുക. സൈസ്‌മോഗ്രാഫ് സ്റ്റേഷനുകള്‍ കേന്ദ്രസ്ഥാനമായി എടുത്ത് മുന്‍പ് കണക്കാക്കി എടുത്തിട്ടുളള ദൂരത്തിന്റെ അത്രതന്നെ റേഡിയസ് എടുത്താണ് ഇത് നിശ്ചയിക്കേണ്ടത്. (മാപ്പിലെ സ്‌കെയിലിലേക്ക് മാറ്റാന്‍ മറക്കരുത്)

6. ഒരു പോയിന്റില്‍ ഈ വൃത്തങ്ങള്‍ ഇന്റര്‍സെക്റ്റ് ചെയ്യും. ഈ പോയിന്റാണ് എപ്പിസെന്റര്‍. സാധാരണ രീതിയില്‍ എപ്പിസെന്ററുകള്‍  കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് കണ്ടെത്തുന്നത്. അവിടെ ഭൂഗര്‍ഭഘടനയും പരിഗണിക്കുന്നുണ്ട്. കുറച്ച് നൂറു മീറ്ററുകള്‍ക്കകത്തു തന്നെയുളള കൃത്യതയാര്‍ന്ന സ്ഥാനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. സാധാരണ രീതിയില്‍ ചെയ്യുന്ന ലളിതമായ രീതിയാണ് ഇവിടെ പ്രതിപാദിച്ചത്. രണ്ടിലേയും ആശയം ഒന്നു തന്നെ. താഴെപ്പറയുന്ന ഡയഗ്രാമില്‍ ഈ രീതി അവലംബിച്ചാണ് എപ്പിസെന്റര്‍ കണ്ടെത്തിയിട്ടുളളത്.

    

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

kampungbet

kampungbet

https://ijins.umsida.ac.id/data/

kampungbet

https://polreskedirikota.id/

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet


Comments are closed.