THE ORIGIN AND EVOLUTION OF THE EARTH

1.ഭൂമിയുടെ ഉല്‍പത്തിആദ്യകാല സിദ്ധാന്തങ്ങള്‍

ഭൂമിയുടെ ഉല്‍പത്തിയെക്കുറിച്ച് കൃത്യമായവിവരങ്ങളോ ഏകീകൃതമായ അഭിപ്രായങ്ങളോ നിലവിലില്ല.
ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ പല പ്രാചീനകാല തത്വചിന്തകന്‍മാരും പല വാദങ്ങളും നിരത്തിയിരുന്നു.

 

Nebular Hypothesis
(നെബുലാര്‍ സിദ്ധാന്തം):

1755-ല്‍ ജര്‍മ്മന്‍ തത്വചിന്തകനായിരുന്ന കാന്റ്, ഭൂമിയും മറ്റ് ഗ്രഹങ്ങളും ഒരു നെബുലയില്‍ നിന്ന് വേര്‍തിരിഞ്ഞ് ഘനീഭവിച്ചുണ്ടായതാണെന്ന വാദം ഉന്നയിച്ചു.

1796 ല്‍ ലാപ്ലെയ്‌സ് ഈ സിദ്ധാന്തം പരിഷ്‌കരിച്ചു. നെബുലാര്‍ സിദ്ധാന്തം (Nebular Hypothesis) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

വാതക സമുച്ചയം ഉള്‍ക്കൊളളുന്ന സോളാര്‍ നെബുല വാതകമേഘങ്ങളില്‍ നിന്നും സൗരയൂഥം ഉടലെടുത്തു എന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. യുവത്വഘട്ടത്തിലെത്തിയ സൂര്യന്‍ ക്രമേണ കറങ്ങാന്‍ തുടങ്ങി.

Binary Star Theory (ബൈനറി നക്ഷത്ര സിദ്ധാന്തം):

1900-ല്‍ ചേംബര്‍ലിന്‍, മൗള്‍ട്ടന്‍ എന്നീ രണ്ട് ശാസ്ത്രജ്ഞന്‍മാര്‍ Binary Star Theory (ബൈനറി നക്ഷത്ര സിദ്ധാന്തം) സിദ്ധാന്തം ആവിഷ്‌കരിച്ചു.

ഏതോ ഒരു ഭീമാകാര നക്ഷത്രം സൂര്യന്റെ സമീപത്തുകൂടെ കടന്ന് പോകുമ്പോള്‍ സൂര്യനില്‍ നിന്നും ഒരു ഭാഗം അടര്‍ന്നു വീണാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടതാണെന്ന വാദം അവര്‍ ഉന്നയിച്ചു.

ഇതേ തുടര്‍ന്ന് സിഗാര്‍ ആകൃതിയിലുളള സൗരോപരിതലത്തുനിന്ന് വസ്തുക്കള്‍ വേര്‍പ്പെട്ട് അവ വീണ്ടും ഘനീഭവിച്ചു.

സര്‍ ജയ്മ്‌സ് ജീന്‍സ്, സര്‍ ഹറോള്‍ഡ് ജഫറി എന്നിവര്‍ ഈ സിദ്ധാന്തത്തെ പിന്‍ താങ്ങി.

പിന്നീടുളള കാലഘട്ടത്തില്‍ സൂര്യനൊപ്പമുളള സഹയാത്രികനായ നക്ഷത്രവുമായി ബന്ധപ്പെട്ട് അവ കൂട്ടിയിടിച്ചെന്ന വാദഗതി ഉണ്ടായി.

ബൈനറി നക്ഷത്ര സിദ്ധാന്തം (Binary Star Theory) എന്ന പേരില്‍ ഇത് അറിയപ്പെട്ടു.

Revised Nebular Hypothesis (പരിഷ്‌കരിച്ച നെബുലാര്‍ സിദ്ധാന്തം):

1950 ല്‍ റഷ്യയിലെ ഒട്ടോസ്മിത്ത്, ജര്‍മ്മനിയിലെ വിസ്‌കാര്‍ എന്നിവര്‍ നെബുലാര്‍ സിദ്ധാന്തത്തെ പരിഷ്‌കരിച്ചു.

ഹൈഡ്രജനും, ഹീലിയവും പൊടിപടലങ്ങളുമടങ്ങിയ സൂര്യനു ചുറ്റുമുളള സോളാര്‍ നെബുലയുടെ വസ്തുക്കള്‍ തമ്മില്‍ കൂട്ടിയിടിച്ചും ഘനീഭവിച്ചും ഡിസ്‌കിന്റെ (തളിക) രൂപത്തിലുളള മേഘം സൃഷ്ടിച്ച് ‘ആക്രീഷന്‍’ (കൂട്ടിയിടിച്ച് സംയോജിച്ച് ഒന്നാകുന്ന പ്രക്രിയ) പ്രക്രിയയിലൂടെ ഗ്രഹങ്ങള്‍ രൂപപ്പെട്ടു എന്നതാണ് ഇവരുടെ വാദഗതി.

Modern Theories (ആധുനിക സിദ്ധാന്തം)

Origin of the Universe – Big Bang Theory or Expanding Universe  Hypothesis

(പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി-മഹാ വിസ്‌പോടന സിദ്ധാന്തം അഥവാ പ്രപഞ്ച വ്യാപന സിദ്ധാന്തം.)
1920 ല്‍ എഡ്‌വിന്‍ ഹമ്പിള്‍ ആണ് മഹാവിസ്‌പോടന സിദ്ധാന്തം അഥവാ പ്രപഞ്ച വ്യാപന സിദ്ധാന്തം ആവിഷ്‌കരിച്ചത്.

ഒരു ബലൂണ്‍ ഊതുമ്പോള്‍ വികസിച്ചു വരുന്നതു പോലെ പ്രപഞ്ച വലിപ്പവും വ്യാപ്തിയും കൂടി വരുന്നുവെന്ന് അദ്ദേഹം വാദിച്ചു.

ആദ്യകാലത്ത് ശൂന്യതയില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന വിവിധ പൊടികളും, വാതകങ്ങളും ഏതോ ഒരു ഗുരുത്വാകര്‍ഷണ ബലത്തില്‍മേല്‍ ചലിച്ച് ഒരു മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നാണ് മഹാവിസ്‌ഫോടന സിദ്ധാന്തം (Big Bang Theory) പറയുന്നത്.

നക്ഷത്രങ്ങള്‍ക്ക് ഇടയിലുളള സ്ഥലത്ത് കാണപ്പെടുന്ന വാതകങ്ങളുടെയും പൊടിപടലങ്ങളുടേയും, ഭീമാകാരമായ കറുത്ത മേഘക്കൂട്ടുകളാണ് നെബൂല (Nebula).

ഇവ സ്വയം പ്രകാശിക്കുന്നവയോ, സ്വയം പ്രകാശിക്കാത്ത ഏതെങ്കിലും നക്ഷത്രത്തില്‍ നിന്ന് വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതോ ആയിരിക്കും.

ഇത്തരമൊരു നെബുലയില്‍ നിന്നാണ് സൗരയൂഥവും, ഭൂമി അടക്കമുളള നവഗ്രഹങ്ങളും, ഉപഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുളളത്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലാപ്ലയ്‌സ് ആണ് 1796-ല്‍ ‘നെബൂല’ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്.

മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് താഴെ പറയുന്ന ഘട്ടങ്ങളുണ്ട്.
(1)തുടക്കത്തില്‍ പ്രപഞ്ചത്തിലെ എല്ലാവസ്തുവും ഒരു ചെറിയ ബോളിന്റെ വലിപ്പത്തിലുള്ള ആറ്റം (കണിക) ആയിരുന്നു എന്ന് പറയപ്പെടുന്നു. വ്യാപ്തം കുറവും കനത്തചൂടും അനന്തമായ സാന്ദ്രതയുമായിരുന്നു ഈ ആറ്റത്തിന്.

 

(2)ഈ ആറ്റം ഉള്‍ക്കൊള്ളുന്ന ചെറിയ പന്ത് ശബ്ദ മുഖരിതമായി പൊട്ടിത്തെറിച്ചു.
ഇത് പ്രപഞ്ച വികാസത്തിന് കാരണമായി.
ഈ മഹാവിസ്‌പോടനം നടന്നത് ഏകദേശം 13.7 ബില്യ വര്‍ഷങ്ങള്‍ക്കുമുമ്പാണെന്നു കരുതുന്നു.
ഇപ്പോഴും പ്രപഞ്ച വ്യാപനം തുടരുന്നതായി പറയുന്നു.
കുറച്ച് ഊര്‍ജ്ജം ദ്രവ്യമായി മാറ്റപ്പെട്ടു.

   

(3)ആദ്യ വിസ്‌ഫോടനമുണ്ടായി സെക്കന്റിലെ ഒരംശത്തിനകം ദ്രുതഗദിയില്‍ പ്രപഞ്ച വികാസമുണ്ടായി.
തുടര്‍ന്ന് വ്യാപന വേഗതയില്‍ കുറവു വന്നു. മഹാവിസ്‌ഫോടനം നടന്ന് ആദ്യത്തെ മൂന്ന് മിനിറ്റിനകം ആദ്യത്തെ ആറ്റം രൂപപ്പെടാന്‍ തുടങ്ങി.

4) മഹാവിസ്‌ഫോടനം നടന്ന് 3 ലക്ഷം വര്‍ഷങ്ങള്‍ക്കകം ഊഷ്മാവ് 4500 കെല്‍വിന്‍ കുറഞ്ഞ് ആറ്റോമിക് മാറ്റര്‍ രൂപപ്പെട്ടു.
പ്രപഞ്ചം സുതാര്യഘട്ടത്തിലെത്തി.

 

Steady State Theory (സ്ഥിരാവസ്ഥാ സിദ്ധാന്തം):

1948 ലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയിലും സംഘവും Steady State Theory (സ്ഥിരാവസ്ഥാ സിദ്ധാന്തം) ആവിഷ്‌കരിച്ചത്.

പ്രപഞ്ചവ്യാപന സിദ്ധാന്തത്തിന്റെ നേരെ എതിര്‍ വാദഗതിയാണ് സ്ഥിരാവസ്ഥാ സിദ്ധാന്തം.

ദ്രവ്യം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ടാണ് പ്രപഞ്ചം വളര്‍ന്നു കൊണ്ടിരിന്നിട്ടും (Expanding Universe) പ്രപഞ്ചത്തിന്റെ സാന്ദ്രത സ്ഥിരമായി നില്‍ക്കുന്നതെന്ന് സ്ഥിരാവസ്ഥാ സിദ്ധാന്തം വാദിക്കുന്നു.

മഹാ വിസ്‌ഫോടന സിദ്ധാന്തം സെക്കന്റിന്റെ ഒരു അംശം കൊണ്ട് കോടി ക്കണക്കിന് മടങ്ങ് വികസിച്ചുവെന്നും ഈ പ്രക്രിയ തുടരുന്നുവെന്നും പറയുന്നു. .

വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഉളളതിനാല്‍ ശാസ്ത്രലോകം പൊതുവെ പ്രപഞ്ച വ്യാപന ആശയത്തിനാണ് ഇന്ന് കൂടുതല്‍ അംഗികാരം നല്‍കിയിട്ടുള്ളത്.

എന്നിരുന്നാലും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

Milky way (ക്ഷീരപദം): ഒരു ലക്ഷം പ്രകാശ വര്‍ഷമാണ് നമ്മുടെ ക്ഷീരപദത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുളള ദൂരം. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഇരുപത്തി അഞ്ചോളം നക്ഷത്ര സമൂഹങ്ങള്‍ ചേര്‍ന്ന് ഒരു മേഖലയുടെ ഭാഗമാണ് നമ്മുടെ സൂര്യനുള്‍പ്പെടുന്ന സൗരയൂഥത്തിന്റെ ക്ഷീരപഥം അഥവാ ആകാശഗംഗ.

ആകാശഗംഗയില്‍ ഏകദേശം 10,000 കോടിയോളം നക്ഷത്രങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു. ആകാശഗംഗയെ ക്ഷീരപദ ഗാലക്‌സി (Milky way Galaxy) എന്നുപറയാറുണ്ട്.

Galaxy (താരമണ്ഡലം): കോടിക്കണക്കിന് നക്ഷത്രങ്ങളും വാതകവും പൊടിയും ചേര്‍ന്നതാണ് താരമണ്ഡലം അഥവാ ഗാലക്‌സി.

സൂര്യനുള്‍പ്പെടുന്ന നമ്മുടെ ആകാശഗംഗ ഗാലക്‌സിയില്‍ മാത്രം 10,000 ലധികം കോടി നക്ഷത്രങ്ങള്‍ ഉണ്ടെന്നു പറഞ്ഞല്ലോ.

ഇത്തരം കോടിക്കണക്കിന് ഗാലക്‌സികള്‍ ഉണ്ടെന്നു പറയപ്പെടുന്നു.

ഓരോ ഗാലക്‌സിയുടെയും വ്യാസരേഖ (Diameter) 80000-150000 പ്രകാശവര്‍ഷങ്ങളാണെന്ന് (Light year) കണക്കാക്കുന്നു. വിവിധ ആകൃതിയിലും വലിപ്പത്തിലുമുളള ഗാലക്‌സികളുണ്ട്.

Light year (പ്രകാശവര്‍ഷം): ദൂരത്തിന്റെ അളവാണ് പ്രകാശവര്‍ഷം. സമയത്തെയല്ല ഇത് സൂചിപ്പിക്കുന്നത്.
സൂര്യനില്‍ നിന്ന് പ്രകാശം സെക്കന്റില്‍ 3,00000കി.മി. വേഗതയില്‍ സഞ്ചരിക്കുന്നുണ്ട്.
ഒരു വര്‍ഷത്തില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെയാണ് പ്രകാശവര്‍ഷം എന്ന് പറയുന്നത്.
ഇത് 9.461 ഃ 1012 km v തുല്യമാണ്. സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 149,598.000 km വരുന്നുണ്ട്.
പ്രകാശ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒരു വര്‍ഷത്തിന്റെ 8.311 മിനിറ്റുകള്‍ വരുന്നുണ്ട്.

 

The Star Formation (നക്ഷത്ര രൂപികരണം):
ഗുരുത്വാകര്‍ഷണ ബലമായി ഗാലക്‌സിയിലുളള വാതകങ്ങളും പൊടിയുമടങ്ങുന്ന മേഘങ്ങള്‍ സങ്കോചിക്കുമ്പോഴാണ് നക്ഷത്രങ്ങള്‍ രൂപം കൊളളുന്നത.്
നക്ഷത്രങ്ങളുടെ ആയുസ് കോടികണക്ക് വര്‍ഷങ്ങളാണ്. വാതകം ഖനിഭവിക്കല്‍ (Condensation) പ്രക്രിയ തുടരുമ്പോള്‍ കൂടുതല്‍ ആറ്റങ്ങള്‍ ഗുരുത്വാകര്‍ഷണ ഫലമായി കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

ആറ്റങ്ങളുടെ വേഗത വര്‍ദ്ധിക്കുന്നതിനുസരിച്ച് ഊര്‍ജ്ജം വര്‍ദ്ധിച്ച് ഹൈഡ്രജന്‍ ആറ്റങ്ങളുടെ ഊഷ്മാവ് വര്‍ദ്ധിക്കുന്നു.
ഈ പ്രക്രിയ ദശലക്ഷം വര്‍ഷങ്ങളോളം തുടരുമ്പോള്‍ ഊഷ്മാവ് 10 ദശലക്ഷം ഡിഗ്രി സെല്‍ഷിയസ് വരെ ഉയരാം.
ഈ ഊഷ്മാവില്‍ നക്ഷത്രത്തിലെ ഹൈഡ്രജന്‍ കത്തി തുടങ്ങുന്നതോടുകൂടിയാണ് നക്ഷത്രങ്ങള്‍ ജന്മമെടുക്കുന്നത്.

ഏകദേശം 5-6-ബില്യ വര്‍ഷങ്ങള്‍ക്കുമുമ്പാണ് നക്ഷത്രങ്ങളുടെ രൂപികരണം സംഭവിച്ചതെന്ന് കരുതപ്പെടുന്നു
ഈ പ്രക്രിയ ദശലക്ഷം വര്‍ഷങ്ങളോളം തുടരുമ്പോള്‍ ഊഷ്മാവ് 10 ദശലക്ഷം ഡിഗ്രി സെല്‍ഷിയസ് വരെ ഉയരാം.

ഈ ഊഷ്മാവില്‍ നക്ഷത്രത്തിലെ ഹൈഡ്രജന്‍ കത്തി തുടങ്ങുന്നതോടുകൂടിയാണ് നക്ഷത്രങ്ങള്‍ ജന്മമെടുക്കുന്നത്.

ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയയിലൂടെ നക്ഷത്രത്തിലുളള ഹൈഡ്രജന്‍ ഹീലിയമായി മാറുന്നതാണ് കത്തുന്നതിന് അടിസ്ഥാനം.

ഈ പ്രക്രിയ കോടിക്കണക്കിന് വര്‍ഷം കൊണ്ടു കത്തിതീരുമ്പോള്‍ സങ്കോചിച്ച് നക്ഷത്രത്തിന്റെ മരണത്തില്‍ കലാശിക്കുന്നു.

   

Formation of Planets (ഗ്രഹങ്ങളുടെ രൂപീകരണം)

ഏകദേശം 4600 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാതകങ്ങളും, പൊടിപടലങ്ങളുമടങ്ങിയ ഭീമാകാരമായ കറുത്തിരുണ്ട മേഖല നെബുലാചുഴി സൃഷ്ടിച്ചു കൊണ്ട് ശൂന്യതയിലുടെ കറങ്ങിക്കൊണ്ടിരുന്നു.

വലയം സൃഷ്ടിച്ചു കൊണ്ട് സഞ്ചരിച്ചിരുന്ന ഈ നെബുലാ ക്രമേണ ഗുരുത്വാകര്‍ഷണ ഫലമായി സങ്കോചിക്കാന്‍ തുടങ്ങി പരന്ന വട്ടത്തകിട് (Flattened Disc) പോലുളള രൂപം പ്രാപിച്ചു.

ചുഴി സൃഷ്ടിച്ചു കൊണ്ടുളള ഇത്തരം ചലനത്തിന്റെ ഭൗതിക അളവിനെ (Physical Quantity) കൗണിക ഊക്ക് (Angular Momentum) എന്ന് പറയുന്നു.

ഈ നെബുലയുടെ ഭ്രമണത്തിന്റെ വേഗതയ്ക്കും, വസ്തുവിന്റെ വലുപ്പത്തിനും അനുസരിച്ച് കൗണിക ഊക്ക് വ്യത്യാസപ്പെട്ടിരിക്കും.

ഈ വാതകപിണ്ഡം തണുക്കുമ്പോള്‍ വ്യാപ്തം കുറഞ്ഞ് ഭ്രമണത്തിന്റെ വേഗത വര്‍ദ്ധിച്ച് കേന്ദ്രസ്ഥാനത്തിന് ചുറ്റും കേന്ദ്രീകരിക്കുന്നു.

ഭ്രമണത്തിന്റെ വേഗതകൂടുന്നതനുസരിച്ച് അപകേന്ദ്രബലം വര്‍ദ്ധിച്ച് നെബുലകളുടെ കേന്ദ്രത്തില്‍ നിന്ന് അതിനെ തളളുതിനിടയാക്കുന്നു.

ഗുരുത്വാകര്‍ഷണബലവും, അപകേന്ദ്രബലവും തുല്യമാകുന്നതുവരെ ഈ പ്രക്രിയ തുടരുന്നുണ്ട്.

ഈ ഘട്ടത്തില്‍ മദ്ധ്യഭാഗത്തിന് ചുററുമുളള അമിതവസ്തുക്കള്‍ പരന്ന വട്ടത്തകിടില്‍ നിന്ന് വേര്‍പെ്ട്ട’് ഭാരം കുറഞ്ഞ പ്രധാന നെബുലയ്ക്ക് ചുററും വലം വയ്ക്കുന്നു.

അപകേന്ദ്രബലം ഗുരുത്വാകര്‍ഷണബലത്തിലും അധികരിക്കുമ്പോള്‍ നെബുലയില്‍ നിന്ന് വലയം വേര്‍പെട്ട് നിരവധി ചെറുവലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

ഈ ചെറുവലയങ്ങള്‍ മാതൃനെബുലയുമായി പരസ്പരം ആകര്‍ഷണ വികര്‍ഷണ ബലം ചെലുത്തുന്നതിലൂടെ അകന്നു പോകാതെ പ്രധാന നെബുലക്ക് ചുററും വലം വച്ച് ക്രമേണ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി മാറുന്നു.

ഭൂമിയുടെ ഉത്പത്തിയ്ക്കും ഇതേ ചരിത്രമാണുളളത്. പ്രധാന നെബുലയുടെ കേന്ദ്രഭാഗം അതേപടി നിലകൊണ്ട് ഇന്ന് കാണപ്പെടുന്ന കത്തിജ്വലിക്കുന്ന സൂര്യനായി മാറി

 

   Solar System (സൗരയൂഥം) 

ആകാശഗംഗ (Milky Way) എന്ന താരമണ്ഡലത്തിന്റെ (Galaxy) വളരെ ചെറിയ ഒരു അംശം മാത്രമാണ് സൗരയൂഥം. നമ്മുടെ താരാപദത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്ന് 56,000 പ്രകാശവര്‍ഷം അകലെ നിരവധി താരമണ്ഡലങ്ങളില്‍ ഒന്നിലെ അംഗമായി  ഒരറ്റത്ത് സൗരയൂഥം നിലകൊള്ളുന്നു.

ഒരു സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വേഗതയില്‍ പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷം (9.461ഃ1012 കി.മീ.).
സൂര്യനില്‍ നിന്ന് 149,598000 കി.മീ. അകലെയാണ് ഭൂമി. ഒമ്പത് അറിയപ്പെടുന്ന ഗ്രഹങ്ങളും (Planets) 45 ഉപഗ്രഹങ്ങളും (Satellites) ആയിരക്കണക്കിന് ക്ഷുദ്രഗ്രഹങ്ങളും (Asteroids), വാല്‍നക്ഷത്രങ്ങളും (Comets), ഉല്‍ക്കകളും (Meteors), പൊടികല്ലുകളും വാതകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സൂര്യനുള്‍ക്കൊളളുന്ന നമ്മുടെ സൗരയൂഥം (Solar system).

2003 UB 313 എ പത്താമത്തെ ഗ്രഹംകൂടി അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്.

സ്വയം പ്രകാശിക്കാന്‍ കഴിയാത്ത ഗ്രഹങ്ങള്‍ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുത്.
കറങ്ങിക്കൊണ്ടിരിക്കുന്ന നെബുലയിലടങ്ങിയിരിക്കുന്ന ഭാരമുളള പൊടിപടലങ്ങള്‍ കേന്ദ്രസ്ഥാനത്തും, ഭാരം കുറഞ്ഞ വാതകങ്ങള്‍ പുറമേയും കേന്ദ്രീകരിച്ചതുകൊണ്ടാണ് അന്തര്‍ ഗ്രഹങ്ങള്‍ക്ക് ഭാരം കുടുതലും, ബാഹ്യഗ്രഹങ്ങള്‍ക്ക് ഭാരക്കുറവും അനുഭവപ്പെടുന്നത്.

സൂര്യനുള്‍പ്പെടെയുളള ഈ പ്രപഞ്ചത്തില്‍ ചെറിയൊരു സ്ഥാനം മാത്രമാണ് സൗരയൂഥം കയ്യടക്കി വച്ചിട്ടുളളത്.

   

Inner planets (അന്തര്‍ ഗ്രഹങ്ങള്‍): സൂര്യനും, ക്ഷുദ്രഗ്രഹങ്ങള്‍ക്കും മധ്യേയുളള ബുധന്‍ (Mercury), ശുക്രന്‍ (Venus), ഭൂമി (Earth), ചൊവ്വ (Mars) എന്നീ ഗ്രഹങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് Inner planets.

ഇവ Terrestrial Plants എന്നും പറയപ്പെടുന്നു ഭൂമിയിലേതുപോലെ പാറയും ലോഹങ്ങളും സാന്ദ്രതയും ഈ ഗ്രഹങ്ങള്‍ക്കുണ്ട്. അന്തര്‍ ഗ്രഹങ്ങള്‍ക്ക് താരതമ്യേന ഭാരം കൂടുതലാണ്.

Outer planets (ബാഹ്യ ഗ്രഹങ്ങള്‍): മറ്റ് അഞ്ച് ഗ്രഹങ്ങളായ വ്യാഴം (Jupiter), ശനി (Saturn), യുറാനസ്, നെപ്ട്യൂണ്, പ്ലൂേട്ടാ എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്.
ഇവ Jovian or Gas Giant Planets എന്നും പറയപ്പെടുന്നു.
ഇവയിലധികവും Terrestrial Plants നേക്കാള്‍ വലുപ്പമുളളവയാണ്. കട്ടിയുളള അന്തരീക്ഷവുമുണ്ട്.
ഹീലിയവും ഹൈഡ്രജനുമാണ് അന്തരീക്ഷത്തിലെ പ്രധാന വാതകം.

ടെറസ്ട്രീയല്‍ പ്ലാനറ്റുകളും ജോവിയ പ്ലാനറ്റുകളും തമ്മില്‍ താഴെപറയുന്ന വ്യത്യാസങ്ങള്‍ ഉണ്ട്.

1)ടെറസ്ട്രിയന്‍ പ്ലാനറ്റുകള്‍ മാതൃ നക്ഷത്രത്തിന്റെ വളരെയടുത്താണ് രൂപപ്പെട്ടിട്ടുളളത്. വാതകങ്ങള്‍ ഘനിഭവിച്ച് ഖരവസ്തുക്കളായി മാറാന്‍ ഇവിടെ നല്ല ചൂടാണ്.
Solar Wind (സൗരക്കാററ്) സൂര്യനടുത്ത് വളരെ കൂടുതലാണ്. അതുകൊണ്ട് Terrestrial Plants ല്‍ നിന്ന് ധാരാളം പൊടിയും, വാതകവും കത്തിയമരുന്നു.

2)Jovian planets സൂര്യനില്‍ നിന്ന് വളരെ അകലെയാണ് സ്ഥാനം.എന്നാല്‍ Jovian planets ല്‍ സൗരക്കാററുകള്‍ അത്രത്തോളം വാതകങ്ങള്‍ ഈ രീതിയില്‍ നീക്കം ചെയ്യുന്നില്ല.

 

     

3)Terrestrial Planets ചെറുതും അവയുടെ തോതിലുളള ഗുരുത്വാകര്‍ഷണ പ്രഭാവവും മൂലം പുറമേക്കു രക്ഷപെടുന്ന വാതകങ്ങളെ ഉള്‍ക്കൊളളുന്നില്ല. ഏകദേശം 55.6 ബില്യ വര്‍ഷങ്ങള്‍ക്കുമുമ്പ് നെബൂല സൃഷ്ടിക്കപ്പെട്ടതിനു ശേഷം ഏകദേശം 4,6 ബില്യ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗ്രഹങ്ങള്‍ രൂപപ്പെടുന്നത്.

സൂര്യനുള്‍പ്പെടുന്ന നമ്മുടെ സൗരയൂഥത്തില്‍ 9 ഗ്രഹങ്ങളും 63 ചന്ദ്രന്‍മാരും (Moons) ഉണ്ട്.

The Moon (ചന്ദ്രന്‍): ചന്ദ്രന്‍ ഭൂമിയുടെ ഒരെയൊരു ഉപഗ്രഹമാണ്. ചന്ദ്രന്റെ ഉല്‍പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്.

സര്‍ ജോര്‍ജ്ജ് ഡാര്‍വിന്‍ 1838 ല്‍ നിരത്തിയ വാദഗതി പ്രകാരം ദ്രുതഗതിയില്‍ കറങ്ങിക്കൊണ്ടിരിക്കു ഒരു വസ്തുവില്‍ നിന്നും അടര്‍ന്നു നീങ്ങി ഭൂമിയും ചന്ദ്രനും രൂപപ്പെട്ടു എന്നാണ്.

ഭൂമിയില്‍ നിന്ന് ഒരു ഭാഗം പൊട്ടി പിളര്‍ന്നു ചന്ദ്രനായി രൂപപ്പെടുന്ന വാദത്തിന് സാധുത പകരുന്നത് പസഫിക് സമുദ്രത്തിലെ ഗര്‍ത്തത്തിലുളള ധാതുക്കളുടെ താരതമ്യപഠനം നടത്തിയാണ്.

   

എന്നാല്‍ ആധുനിക ശാസ്ത്രജ്ഞര്‍ ഈ രണ്ടു സിദ്ധാന്തങ്ങളും അംഗീകരിക്കുന്നില്ല.
Big splat എന്ന പേരില്‍ അറിയപ്പെടുന്ന ഭീമാകാരമായ പ്രഭാവത്തില്‍ നിന്നാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് ആധൂനിക ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

   

ചൊവ്വയെ (Mars) ക്കാളും സൗരയൂഥത്തില്‍ ധാരാളം ക്ഷുദ്രഗ്രഹങ്ങളും, (Asteroids) വാല്‍നക്ഷത്രങ്ങളും (Comets) ഉല്‍ക്കകളും (Meteors) പൊടികല്ലുകളും വാതകങ്ങളും ഉണ്ട്.

Earth (ഭൂമി): സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമായ ഭൂമിയില്‍ മിതമായ ചൂടും, ആവശ്യമുളള പ്രാണവായുവും അന്തരീക്ഷമണ്ഡലവുമുളളതു കാരണം ജീവന്റെ നിലനില്‍പ്പിനുതന്നെ ഏറ്റവും അനുയോജ്യമായ ഗ്രഹമാണിത്.

മറ്റേതൊരു പ്രപഞ്ച വസ്തുവിലും ഇത്തരം അനുകൂല വസ്തുക്കള്‍ സമന്വയിച്ച് ജീവന്റെ അംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഭൂമി പരന്നതാണെന്നും ഉരുണ്ടതാണെന്നും അഭിപ്രായത്തെക്കുറിച്ച് നൂറ്റാണ്ടുകളോളം വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു.
കൃത്യമായ ഗോളാകൃതിയല്ല ഭൂമിക്കുളളത്. ധ്രുവപ്രദേശങ്ങള്‍ അല്പം പരന്നതും, മദ്ധ്യഭാഗം അല്പം വീര്‍ത്തിരിക്കുന്നതുമായ ഗോളാകൃതിയാണ് ഭൂമിയുടേത്.

ഭൂമിയുടെ യഥാര്‍ത്ഥ ചുറ്റളവ് 40075.51 കി.മി., ധ്രുവീയ വ്യാസാര്‍ദ്ധം 6356.784 കി.മി. മദ്ധ്യരേഖ വ്യാസാര്‍ദ്ധം 6378.19 കി. മീറ്റര്‍ എന്നിങ്ങനെയാണ് നീണ്ടു കിടക്കുന്നത്.
ശരാശരി വ്യാസാര്‍ദ്ധം 6371 കി.മി. ആയി നിര്‍ണ്ണയിച്ചിരിക്കുന്നു.

ഭൂമിയുടെ മദ്ധ്യഭാഗത്തെ ചുറ്റളവ് 40075 കി.മി. ആണ്. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെപ്പോലെ തന്നെ ഭൂമി സ്വന്തം അച്ചുതണ്ടിനെ ആസ്പദമാക്കി ഭ്രമണവും (Rotation) സൂര്യുനുചുറ്റും പരിക്രമണവും (Revolution) നടത്തുന്നുണ്ട്.

ഭൂമിയ്ക്ക് സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുതിന് 23 മണിക്കൂര്‍ 56 മിനിറ്റ് 4 സെക്കന്റ് സമയം വേണ്ടി വരും. ഇത് 24 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു.

ഭൂമിയുടെ ഭ്രമണവേഗത വിവിധ അക്ഷാംശങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഭൂമദ്ധ്യരേഖാ പ്രദേശത്ത് മണിക്കൂറില്‍ 1669.8 കി.മീ. വേഗതയും, 450 അക്ഷാംശത്തില്‍ 1120 കി.മീ. വേഗതയുമാണ് ഭ്രമണം ചെയ്യുന്നതിന് എടുക്കുന്ന സമയം.
സെക്കന്റില്‍ 29 കി.മീ. വേഗതയിലാണ് ഭൂമി സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്നത്.
938 ലക്ഷം കി.മീ. നീളമുളള പരിക്രമണ പഥത്തില്‍ ഭൂമിയ്ക്ക് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നതിന് 365 1/4 ദിവസമെടുക്കും. സൗകര്യപ്രദമായി 365 ദിവസമാണ് കണക്കാക്കുന്നത്.

4 വര്‍ഷം കൂടുമ്പോള്‍ വരുന്ന അധിവര്‍ഷം (Leap Year) ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം കൂട്ടി 29 ദിവസം കണക്കാക്കുന്നു.
രാത്രിയും പകലും ഭൂഭ്രമണം മൂലം അനുഭവപ്പെടുമ്പോള്‍, ഋതുഭേദങ്ങളും, പകലിന്റെ കാലദൈര്‍ഘ്യവും പരിക്രമണ ഫലമായാണ് അനുഭവപ്പെടുന്നത്.

The Earth’s Evolution (ഭൂമിയുടെ പരിണാമവികാസം): മററ് സൗരയൂഥ ഗ്രഹങ്ങളോടൊപ്പം ഉത്ഭവിച്ച നമ്മുടെ ഭൂമി നിരവധി ഘട്ടങ്ങള്‍ കഴിഞ്ഞാണ് ഇപ്പോഴത്തെ രൂപം പ്രാപിച്ചത്.
ഭൂമിയുടെ ഉത്പത്തിക്കുശേഷം ഈ വസ്തുവിന്റെ ഭൗമാന്തര്‍ഭാഗം കത്തിജ്വലിക്കുന്ന ശിലാദ്രവവസ്തുക്കളും ഉപരിതലഭാഗം ഭാരം കുറഞ്ഞ ശിലാവസ്തുക്കളു മായിരുന്നു.

കാലക്രമേണ ഈ ഭൗമോപരിതലം തണുത്തുറഞ്ഞ് ഉറപ്പും ബലവുമുളള ഭൂവല്‍ക്കപാളി തണുത്ത് സങ്കോചിച്ച് ചുളിവുകളും, മടക്കുകളും ഭൗമോപരിതലത്തില്‍ സൃഷ്ടിക്കപ്പെട്ടു.

ഇവ കാലക്രമേണ മേടുകള്‍, പര്‍വ്വതങ്ങള്‍, തടങ്ങള്‍, ഗര്‍ത്തങ്ങള്‍ തുടങ്ങിയ ഉയര്‍നന്നു താഴ്ന്ന ഭൂഭാഗങ്ങളായി മാറി.

ഭൂമിയുടെ രൂപീകരണശേഷം ഭാരം കുറഞ്ഞ വസ്തുക്കള്‍ തണുക്കുന്നതിനിടയില്‍ വിവിധവാതകങ്ങളും, പൊടിപടലങ്ങളും, ഉയര്‍ന്നുപൊങ്ങി ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധിയില്‍ വിന്യസിച്ച് അന്തരീക്ഷ മണ്ഡലം സൃഷ്ടിക്കപ്പെട്ടു.

ഭൗമാന്തര്‍ ഭാഗത്തുനിന്ന് വാതകങ്ങള്‍ പുറത്തേക്കുവരുന്ന പ്രക്രിയയാണ് Degrassing. അന്തരീക്ഷത്തില്‍ എത്തിച്ചേര്‍ന്ന ഇത്തരം ചൂടുളള വാതകങ്ങള്‍ തണുക്കാന്‍ തുടങ്ങിയപ്പോള്‍ കറുത്തിരുണ്ട ഭീമാകാരമായ മേഘക്കൂടുകളുടെ രൂപീകരണം സംഭവിച്ചു.

   

തുടര്‍ന്നങ്ങോട്ട് സഹസ്രാബ്ദങ്ങളോളം നിണ്ടുനിന്ന പേമാരിയായിരുന്നു.

    

അതേതുടര്‍ന്ന് ആഴമുളള ഗര്‍ത്തങ്ങള്‍, താഴ്ന്നപ്രദേശങ്ങള്‍, പ്രളയ ജലം നിറഞ്ഞ സമുദ്രം, തടാകങ്ങള്‍ തുടങ്ങിയവ രൂപപ്പെട്ടു.

ഭൂമിയുടെ നിണ്ട കാലയളവിനെ ആദ്യപകുതിയില്‍ നമ്മുടെ ഗ്രഹമായ ഭൂമി ആള്‍പ്പാര്‍പ്പില്ലാത്ത വെറും തരിശുഭൂമിയായിരുന്നു.

പിന്നീട് തീര്‍ത്തും അത്ഭുത പ്രതിഭാസമെന്നോണം ജീവന്റെ തുടിപ്പും, മിടിപ്പും സമുദ്രത്തില്‍ നിന്നും ആരംഭിച്ചു. ജീവന്റെ ഉത്പത്തി രഹസ്യങ്ങളെകുറിച്ചുള്ള നിഗൂഡതകളും, ദുരുഹതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ചില വലിയ കണികകള്‍ അവയുടെ പകര്‍പ്പുകള്‍ സൃഷ്ടിച്ച് ജീവന്റെ നാന്ദികുറിച്ചതാണെ് പറയാം.
അത്തരമൊരു അത്ഭുതലോകത്തിന്റെ നിഴലില്‍ നിന്നാണ് ഇന്ന് കാണപ്പെടുന്ന വ്യത്യസ്ത ആവാസ വ്യവസ്ഥയുടെ അത്ഭുതലോകം ഉയര്‍ന്നു വന്നത്.

ഏകദേശം 5 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദിമ മനുഷ്യവര്‍ഗത്തില്‍പ്പെട്ട ഹോമോസാപ്പിയന്‍സിന്റെ ആവിര്‍ഭാവമെന്ന് കരുതപ്പെടുന്നു

ഭൂമിയുടെ ഉത്ഭവനാളില്‍ നിന്നിങ്ങോട്ടുളള വികാസപരിണാമ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യ വര്‍ഗത്തിന്റെ ഉത്പത്തിഘട്ടത്തിന് അധികം കാലപ്പഴക്കം അവകാശപ്പെടാനില്ല.

    

Origin of the Ocean (സമുദ്രത്തിന്റെ ഉല്‍ഭവം): ഭൂമിയുടെ ഉല്പത്തിക്കുശേഷം 500 ദശലക്ഷം (മില്യന്‍) വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സമുദ്രങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ തുടങ്ങിയത്.

  

സമുദ്രങ്ങള്‍ക്ക് 4000 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ട്. ഏകദേശം 3800 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യവര്‍ഗ്ഗം പ്രത്യക്ഷപ്പെട്ടു. ഏകദേശം 2500-3000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രകാശ സംശ്ലേഷണ (Photosythesis) പ്രക്രിയ ആരംഭിച്ചത്.

Photosythesis ന് സഹായകമാകും വിധം സമുദ്രങ്ങള്‍ ഓക്‌സിജന്‍ സംഭാവന ചെയ്യാന്‍ തുടങ്ങി.
സമുദ്രത്തില്‍ ഓക്‌സിജന്റെ സാന്നിധ്യം പൂരിതമായപ്പോള്‍ (Saturated) ഏകദേശം 2000 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്തരീക്ഷത്തില്‍ എത്താന്‍ തുടങ്ങി.

Origin Of Life (ജീവന്റെ ഉല്‍പത്തി): ഭൂമിയുടെ വികാസ പരിണാമത്തില്‍ ഏറ്റവും അവസാനമായി ജീവന്‍ ഉത്ഭവിച്ചു. പല രാസപ്രക്രിയയിലൂടെ കടന്നുപോയാണ് ജീവന്‍ സാധ്യമായതെന്നാണ് ആധുനിക ശാസ്ത്രമതം. ഫോസിലുകളുടെ രൂപത്തില്‍ ഈ വികാസ പരിണാമം ദൃശ്യമാണ്.

സൂഷ്മഘടകങ്ങളായ ബ്ലു ആല്‍ഗകളുടെ രൂപീകരണം 3,000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണെ് കരുതപ്പെടുന്നു.

ഏകദേശം 3800 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജീവന്റെ ആവിര്‍ഭാവം എന്ന് ഏറെക്കുറെ ഊഹിക്കാവുന്നതാണ്.

 

 

           Geological Time Scale (ഭൂഗര്‍ഭീയ സമയപ്പട്ടിക)

I. Origin of Stars Supernova Big Bang: നക്ഷത്രങ്ങള്‍, സൂപ്പര്‍നോവ, മഹാവിസ്‌പോടനം എന്നിവയുടെ ഉല്‍ഭവം (500013700 ദശലക്ഷം മഹാകല്പയുഗം (Era) )
1. Big Bang (മഹാവിസ്‌പോടനം): 13700 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു.

2. Supernova : 12000 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി.

3. Stars (നക്ഷത്രങ്ങള്‍): 5000 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യന്റെ ഉല്‍ഭവം.

II. Pre-Cambrian Era (കേമ്പ്രിയന്‍ പൂര്‍വ്വമഹാകല്പയുഗം 5704800 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മധ്യേ).

1.Hadean Eons: 38004800 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മധ്യേ. സമുദ്രങ്ങളും വന്‍കരളും രൂപപ്പെട്ടു. സമുദ്രവും അന്തരീക്ഷവും കാര്‍ബണ്‍ഡൈഓക്‌സൈഡ് നിറഞ്ഞതായിരുന്നു.

2.Archean Eons: 25003800 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മധ്യേ സമുദ്രങ്ങളും വന്‍കരളും രൂപപ്പെട്ടു. സമുദ്രവും അന്തരീക്ഷവും കാര്‍ബണ്‍ഡൈഓക്‌സൈഡ് നിറഞ്ഞതായിരുന്നു. നീല, പച്ച, ആല്‍ഗ, പുറംതോടോ, അസ്തികൂഡമോ ഇല്ലാത്ത യൂണിസെല്ലുലാര്‍ ബാക്ടീരിയകളുടെ ഉല്‍ഭവം.

         

3.Proterozoic Eons: 57002500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മധ്യേ മൃദുശരീരത്തോടെയുള്ള ആന്ത്രോപ്പോട് ജീവികളുടെ ഉല്‍ഭവം.

III. Palatozoic Era (പുരാജീവി മഹാകല്‍പ്പയുഗം): 245-250 ദശലക്ഷം മഹാകല്പയുഗം
1.Cambrian Period (കേമ്പ്രിയന്‍ കാലഘട്ടം): 505-570 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരജീവികള്‍ ഇല്ല. നട്ടെല്ല് ഇല്ലാത്ത (Invertebrate) സമുദ്ര ജീവികള്‍ രൂപപ്പെട്ടു.

     

2.Ordovician Period (ഓര്‍ഡോവിഷ്യന്‍ കാലഘട്ടം): 438-505 ദശലക്ഷംവര്‍ഷം. ആദ്യകാല മത്‌സ്യം രൂപപ്പെട്ടു.

      

3.Cilurian Period (സിലൂരിയന്‍ കാലഘട്ടം): 408-438 ദശലക്ഷംവര്‍ഷം. കരയില്‍ ജീവന്റെ ആദ്യലക്ഷണം കണ്ടുതുടങ്ങി. സസ്യങ്ങളുടെ ആരംഭം.

4.Devonian Period (ഡിവോണിയന്‍ കാലഘട്ടം): 360408 ദശലക്ഷംവര്‍ഷം. വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിവുള്ള ഉഭയജീവികള്‍ (Amphibian) രൂപപ്പെട്ടു.

        

5.Carboniferous Period (കാര്‍ബോണിഫെറസ് കാലഘട്ടം): 286-360 ദശലക്ഷംവര്‍ഷം. ആദ്യകാല ഇഴജന്തുക്കള്‍ (Reptile), നട്ടെല്ല് ഉള്ള ജീവികള്‍ (Vertibrates), കല്‍ക്കരി പാടങ്ങള്‍ എന്നിവ രൂപപ്പെട്ടു.

   

Permian Period (പെര്‍മിയന്‍ കാലഘട്ടം): 245-286 ദശലക്ഷംവര്‍ഷം. ഇഴജന്തുക്കളുടെ ആധിപത്യം. വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന ഉഭയജീവികളുടെ (Amphibians) ആധിപത്യം.

  

 

IV. Mesozoic Era (മധ്യജീവി മഹാകല്‍പ്പയുഗം): 65-245 ദശലക്ഷംവര്‍ഷം.

  

1.Triassic Period (ട്രയാസിക് കാലഘട്ടം): 208-245 ദശലക്ഷംവര്‍ഷം. തവളകളും ആമകളും പ്രത്യക്ഷപ്പെട്ടു.

  

2. Jurassic Period (ജുറാസിക് കാലഘട്ടം): 144-208 ദശലക്ഷംവര്‍ഷം. ദിനോസറുകളുടെയുഗം.
3. Cretaceous Period (ക്രറ്റേഷ്യസ് കാലഘട്ടം): 65-144 ദശലക്ഷംവര്‍ഷം. ദിനോസറുകളുടെ വംശനാശം.

V. Cainozoic Era (സിനോസോയിക് മഹാകല്‍പ്പയുഗം): 65 ദശലക്ഷംവര്‍ഷം മുതല്‍ സമീപകാലം വരെ.

   

a) Tertiary Period (തൃതീയ കാലഘട്ടം)
1. Palaeocene Epoch (പാലിയോസിന്‍ യുഗം): 57-65 ദശലക്ഷംവര്‍ഷം. ചെറിയ സസ്തനികള്‍
(Mammals), എലികള്‍, മൂഷികന്‍.

   

2.Eocene Epoch (ഇയോസിന്‍ യുഗം): 37-58 ദശലക്ഷംവര്‍ഷം. മുയലുകളും മുയല്‍ വിഭാഗവും പ്രത്യക്ഷപ്പെട്ടു.

    

3.Oligocene Epoch (ഒളിഗോസിന്‍ യുഗം): 24-37 ദശലക്ഷംവര്‍ഷം. മനുഷ്യ പ്രകൃതിയുള്ള കുരങ്ങുകള്‍ (Anthropoied Ape) രൂപപ്പെട്ടു.

       

4.Meocene Epoch (മിയോസിന്‍ യുഗം): 5-24 ദശലക്ഷംവര്‍ഷം. വാല്‍ ഇല്ലാത്ത കുരങ്ങ് പ്രത്യക്ഷപ്പെട്ടു. സസ്യങ്ങളും, വൃക്ഷങ്ങളും പുഷ്പിക്കാന്‍ തുടങ്ങി.

 

5.Pliocene Epoch (പ്ലിയോസിന്‍ യുഗം): 25 ദശലക്ഷംവര്‍ഷം. ആദ്യകാല മനുഷ്യന്റെ പൂര്‍വ്വികന്‍മാന്‍ കണ്ടുതുടങ്ങി.

    

b) Quaternary Period (ചതുഷ്ടയ കാലഘട്ടം)
1) Pleistocene Epoch (പ്ലീസ്‌റ്റോസിന്‍ യുഗം). 10,000 മുതല്‍ 2 ദശലക്ഷംവര്‍ഷം വരെ. ആധുനിക മനുഷ്യര്‍ (Homesapieans) നിലവില്‍വന്നു.

4)Holocene Epoch (ഹൊളോസിന്‍ യുഗം). 10,000 വര്‍ഷം മുതല്‍ സമീപകാലംവരെ. ആധുനിക മനുഷ്യന്റെ ആവിര്‍ഭാവം.

                

                 

 

 

 

 

 

 

 

kampungbet

kampungbet

https://ijins.umsida.ac.id/data/

kampungbet

https://polreskedirikota.id/

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet

kampungbet


Comments are closed.